തൊടുപുഴ: (www.kvartha.com 23.11.2014) കാന്തല്ലൂര്‍ ഫോറസ്റ്റ് റെയിഞ്ചറേയും സംഘത്തേയും ആക്രമിച്ച് ചന്ദന കേസിലെ പ്രതിയെ രക്ഷപ്പെടുത്തി എന്ന് ആരോപിച്ച് രാജാക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മറയൂര്‍ ചന്ദന ഡിവിഷനിലെ കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ അധികാര പരിധിയിലുള്ള കോവില്‍ക്കടവ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ എല്ലുകുഴി ഭാഗത്തുനിന്ന് രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചുകൊണ്ടുപോയി എന്ന കേസില്‍ ഒന്നാം പ്രതിയായ ജാഫര്‍ എന്ന ഷാബര്‍ മുഹമ്മദിനെ തമിഴ്‌നാട് ആനമലയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു.
ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതി തയ്യില്‍ റെജിയെ അറസ്റ്റ് ചെയ്യുന്നതിനായി കാന്തല്ലൂര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പി. കെ വിപിന്‍ദാസും സംഘവും പൊട്ടന്‍കാട് വന്നത്. റെജിയെ കസ്റ്റഡിയില്‍ എടുക്കുവാന്‍ ശ്രമിച്ച ഫോറസ്റ്റ് റെയിഞ്ചറേയും സംഘത്തേയും ആക്രമിച്ച് പ്രതിയെ രക്ഷിച്ചു എന്നും ഫോറസ്റ്റ് സംഘത്തെ തടഞ്ഞ് വയ്ക്കുകയും രാജാക്കാട് സബ് ഇന്‍സ്‌പെക്ടറും സംഘവും വന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചു എന്നുമാണ് കേസ്.
രണ്ടും മൂന്നും ആറും പ്രതികള്‍ക്കാണ് അഡ്വ. ബിജു പറയന്നിലം മുഖേന ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തൊടുപുഴ സെഷന്‍സ് ജഡ്ജി കെ. ജോര്‍ജ് ഉമ്മന്‍ ജാമ്യം അനുവദിച്ചത്. റെജിയുടെ സഹോദരനായ മൂന്നാം പ്രതി മാത്യു പോലീസ് ഉദ്യോഗസ്ഥനും ആറാം പ്രതി കൊച്ചുറാണി ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് മെമ്പറും റെജിയുടെ സഹോദര ഭാര്യയുമാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kerala, Idukki, Attack, Case, Police, Case, Investigates, Accused, Bail, Anticipatory bail for accused.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.