Mock Drill | കണ്ണൂര്‍ വിമാനത്താവളത്തില്‍ ആന്റി ഹൈജാക് മോക് ഡ്രില്‍ നടത്തി


ADVERTISEMENT
കണ്ണൂര്‍: (KVARTHA) വിമാനം തീവ്രവാദികള്‍ (Terrorists) തട്ടിക്കൊണ്ടുപോയാല്‍ അടിയന്തിരമായി സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങളുടെ (Security Arrangements) കാര്യക്ഷമത പരിശോധിക്കാനായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ (Kannur International Airport) 'ആന്റി ഹൈജാക് മോക് ഡ്രില്‍' (Anti-Hijack Mock Dril) സംഘടിപ്പിച്ചു. കൊച്ചി - മുംബൈ വിമാനം നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി അവരുടെ ആവശ്യ പ്രകാരം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കുന്നതായും അതിലെ മുഴുവന്‍ യാത്രക്കാരെയും കൂടിയാലോചനകളിലൂടെ രക്ഷപ്പെടുത്തുന്നതും ആവിഷ്‌കരിച്ചാണ് മോക് ഡ്രില്‍ നടത്തിയത്.

സബ് കലക്ടര്‍ സന്ദീപ് കുമാര്‍, കിയാല്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ കെ ജി സുരേഷ് കുമാര്‍, സി ഐ എസ് എഫ് ചീഫ് എയറോ ഡ്രോം സെക്യൂരിറ്റി ഓഫീസര്‍ അനില്‍ ദൗണ്ടിയാല്‍, എന്‍ എസ് ജി ഓഫീസര്‍ മേജര്‍ സാക്കിബ്, മാനേജര്‍ (സെക്യൂരിറ്റി) കിയാല്‍ പി സതീഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.