Rebel Activities | മമ്പറം ദിവാകരന് പിന്നാലെ കണ്ണൂരില്‍ വിമത പ്രവര്‍ത്തനം നടത്തിയ മറ്റൊരു നേതാവ് കൂടി പുറത്ത്; പളളിക്കുന്ന് ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തറപറ്റിച്ച കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് ചെയര്‍മാനെയും വിമത നേതാക്കളെയും കോണ്‍ഗ്രസ് പുറത്താക്കി
കണ്ണൂര്‍: (www.kvartha.com) മമ്പറം ദിവാകരന് പിന്നാലെ കണ്ണൂരിലെ സഹകരണസംഘം തലപ്പത്തുുളള മറ്റൊരു പ്രമുഖ നേതാവിനെ കൂടി പുറത്താക്കി കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിര്‍ദേശം മറികടന്നു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ പ്രത്യേക ഗ്രൂപായി മത്സരിച്ച് വിജയിക്കുന്നത് നേതൃത്വം നല്‍കിയ കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനും മുന്‍ ഡെപ്യൂടി മേയറുമായ പി കെ രാഗേഷ് ഉള്‍പെടെയുളള ഒന്‍പത് പേര്‍ക്കെതിരെ പാര്‍ടി അച്ചടക്ക നടപടിയെടുത്തത്.
പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ യഥാര്‍ഥ മെമ്പര്‍മാരെ അറിയിക്കാതെ 5350 മെമ്പര്‍ഷിപ് ഏകപക്ഷീയമായി തള്ളിക്കുകയും, കോണ്‍ഗ്രസ് പാര്‍ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുവെന്ന് ആരോപിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ പി കെ രാഗേഷ്, ചേറ്റൂര്‍ രാഗേഷ്, എം കെ അഖില്‍, പി കെ രഞ്ജിത്ത്, പി കെസൂരജ്, കെ പി രതീപന്‍, എം വി പ്രദീപ് കുമാര്‍ എന്നിവരെ കോണ്‍ഗ്രസ് പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും, കെ പി അനിത കെ പിചന്ദ്രന്‍ എന്നിവരെ പാര്‍ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതായും ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമിറ്റിയും, ബൂത് കോണ്‍ഗ്രസ് കമിറ്റികളും പിരിച്ചുവിട്ടതായി ഡിസീസ് പ്രസിഡന്റ് അറിയിച്ചു. പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമിറ്റിയുടെ താല്‍ക്കാലിക ചുമതല കെപിസിസി അംഗം രാജീവന്‍ എളയാവൂരിന് നല്‍കിയിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറാണ് പി കെ രാഗേഷ്. ജനകീയ ജനാധിപത്യ സമിതിയെന്ന പേരിലാണ് പി കെ രാഗേഷിനെ അനുകൂലിക്കുന്നവര്‍ പളളിക്കുന്ന് സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
പി കെ രാഗേഷിന്റെ സഹോദരനാണ് എം കെ രഞ്ജിത്ത്. ബാങ്ക് പ്രസിഡന്റായി വരുമെന്ന് കരുതുന്ന നേതാവാണ് രഞ്ജിത്ത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് പളളിക്കുന്ന്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പി കെ രാഗേഷ് വിഭാഗം തയ്യാറിയിരുന്നില്ല.
പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായകനായ കെ.സുധാകരനെ വെല്ലുവിളിച്ചു നേടിയ വിജയത്തോടെ പി കെ രാഗേഷ് വീണ്ടും പാര്‍ട്ടിക്ക് തലവേദനയായി മാറിയിരിക്കുകയാണ്. യുഡിഎഫ് പാനലിനെ സമ്പൂര്‍ണമായി പരാജയപ്പെടുത്തിയാണ് ബാങ്ക് ഭരണം രാഗേഷ് വിഭാഗം പിടിച്ചെടുത്തത്. നേരത്തെ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച പി കെ രാഗേഷ് ഒന്നാം കോര്‍പറേഷന്‍ ഭരണത്തില്‍ സീറ്റുകള്‍ സമാസമമായതിനെ തുടര്‍ന്ന് എല്‍ഡിഎഫിനെ പിന്‍തുണച്ച് ഡെപ്യൂടി മേയറാവുകയായിരുന്നു. പിന്നീട് നടന്ന സമവായ ചര്‍ച്ചകള്‍ക്കു ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങുകയും എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുകയുമായിരുന്നു.
ഇപ്പോള്‍ പളളിക്കുന്ന് സഹകരണബാങ്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒമ്പതു ഡയര്‍ക്ടര്‍മാരും പി കെ രാഗേഷിന്റെ പാനലില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 3,315 അംഗങ്ങളാളാണ് ബാങ്കിലുള്ളത്. ഇതില്‍ പോള്‍ ചെയ്തത് 1550 വോടുകളാണ്. 500 വോടിന്റെ ഭൂരിപക്ഷത്തിനാണ് ഒന്‍പതുപേരും ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിച്ച കോണ്‍ഗ്രസ്, മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ദയനീയമായി തോല്‍ക്കുകയായിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നില്ല.
Keywords: Kannur, News, Kerala, Politics, Rebel activities, Congress, Another leader who did rebel activities in Kannur is out.