കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചതായി അധികൃതര്‍
Sep 14, 2021, 11:51 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 14.06.2021) കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചതായി അധികൃതര്‍. കപ്പല്‍ ശാലയിലെ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
കപ്പല്‍ശാല തകര്‍ക്കുമെന്ന് കഴിഞ്ഞയാഴ്ചയും ഭീഷണി സന്ദേശം ലഭിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇ-മെയിലിലൂടെ ഭീഷണി സന്ദേശമയച്ചത് ആരെന്ന് കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിശദാംശങ്ങള്‍ ലഭിച്ചത്. രാജ്യസുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടക്കുന്നത്. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.
Keywords: Kochi, News, Kerala, Threat, Ship, Message, Police, Another bomb threat at Kochi shipyard
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

