ഹാള്‍ ടിക്കറ്റില്‍ എഴുതി എന്നാരോപിച്ചാണ് അഞ്ജുവിനെ ശകാരിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി
Jun 8, 2020, 18:00 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 08.06.2020) പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹാള്‍ ടിക്കറ്റില്‍ എഴുതി എന്നാരോപിച്ചാണ് അഞ്ജുവിനെ ശകാരിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി അനന്ദു. ക്ലാസില്‍ ഇന്‍വിജിലേറ്റര്‍ ആയിരുന്ന അധ്യാപിക അറിയിച്ചതിനെ തുടര്‍ന്ന് വൈദികന്‍ കൂടിയായ പ്രിന്‍സിപ്പള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതാന്‍ സമ്മതിക്കില്ലെന്ന് അഞ്ജുവിനോട് പറഞ്ഞുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. അഞ്ജു നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു എന്ന് മറ്റൊരു വിദ്യാര്‍ത്ഥിയും പ്രതികരിച്ചു. മുന്‍പും ഒപ്പം പരീക്ഷ എഴുതിയിട്ടുണ്ട്. കോപ്പി അടിച്ചതാണെന്ന് തോന്നുന്നില്ല.
വൈദികന്‍ ഒരുപാട് ശകാരിച്ച് പേപ്പര്‍ വാങ്ങിക്കൊണ്ട് പോയതിലുള്ള മനോവിഷമം ആവാമെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഒന്നാം വര്‍ഷത്തിലെ രണ്ട് സെമസ്റ്ററും നല്ല മാര്‍ക്കോടെ പാസായ കുട്ടിയാണ് അഞ്ജു എന്ന് പാല സെന്റ് ആന്റണീസ് കോളജ് അധികൃതര്‍ പറയുന്നു. ആരോപണം ഉണ്ടായാല്‍ തീര്‍ച്ചയായും മനോവിഷമം ഉണ്ടാവും എന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ എംജി സര്‍വകലാശാല ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളജിനോട് വിശദീകരണം തേടുമെന്ന് അറിയിച്ചു. കോളജിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്.
Keywords: Kottayam, News, Kerala, Student, Suicide, Students, Examination, Anju Shaji death case: Student says in the incident

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.