Accidental Death | അങ്കമാലി ദേശീയപാതയില്‍ ചരക്ക് ലോറിയിടിച്ച് കാല്‍നട യാത്രികരായ 2 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

എറണാകുളം: (www.kvartha.com) അങ്കമാലി അത്താണി ദേശീയപാതയില്‍ ചരക്ക് ലോറിയിടിച്ച് കാല്‍നട യാത്രികരായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശികളായ തൈവളപ്പില്‍ വീട്ടില്‍ ഷീബ സതീശന്‍ (50), വല്ലത്തുകാരന്‍ വീട്ടില്‍ മറിയാമ്മ (52) എന്നിവരാണ് മരിച്ചത്.
Aster_MIMS

ഇരുവരും പൊതുമേഖല സ്ഥാപനമായ അത്താണി കാംകോ കംപനിയിലെ കാന്റീന്‍ തൊഴിലാളികളാണ്. തിങ്കളാഴ്ച (21.08.2023) രാവിലെ ഏഴ് മണിയോടെ കാംകോക്ക് സമീപമുള്ള യുടേണിലായിരുന്നു അപകടം. കംപനിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടില്‍ നിന്ന് കാല്‍ നടയായി പോകുമ്പോഴാണ് സംഭവം നടന്നത്.

Accidental Death | അങ്കമാലി ദേശീയപാതയില്‍ ചരക്ക് ലോറിയിടിച്ച് കാല്‍നട യാത്രികരായ 2 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ നിന്ന് മെഡിസിനുമായി എറണാകുളത്തേക്ക് വരികയായിരുന്ന ചരക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. അങ്കമാലി അഗ്‌നി രക്ഷസേനയെത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Keywords: Ernakulam, News, Kerala, Angamaly, Accident, Accidental Death, Mariyamma, Sheeba, Angamaly: Two women died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia