കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ആന്ധ്ര സ്വദേശിനി പിടിയില്‍; പരാതിക്കാര്‍ ആരുമില്ലാത്ത കേസില്‍ പോലീസ് കേസെടുത്തത് ജനം ക്ഷുഭിതരായപ്പോള്‍

 


പള്ളുരുത്തി: (www.kvartha.com 30.11.2016) കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശിനിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഭിക്ഷാടന സംഘത്തില്‍ പെട്ട ആന്ധ്ര സ്വദേശിനിയായ ജംഗോളി (53) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ പള്ളുരുത്തി എം എല്‍ എ റോഡില്‍ സെന്റ് ലോറന്‍സ് പള്ളിക്ക് സമീപമാണ് സംഭവം. നാട്ടുകാരിയായ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് കണ്ടത്.

ഇതേതുടര്‍ന്ന് നാട്ടുകാരെത്തി യുവതിയെ തടഞ്ഞ് വെക്കുകയും പള്ളുരുത്തി പോലീസിന് കൈമാറുകയുമായിരുന്നു. അതേസമയം ജംഗോളിക്കൊപ്പമുണ്ടായിരുന്ന രണ്ട് പുരുഷന്‍മാര്‍ ഓടി രക്ഷപ്പെട്ടതായും പറയുന്നു. എന്നാല്‍ സംഭവത്തില്‍ പോലീസില്‍ പരാതിയെന്നും ലഭിച്ചിട്ടില്ല. തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് പറയപ്പെടുന്ന കുട്ടിയെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്ന് പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ അക്രമാസക്തരാവുമെന്ന് വന്നതോടെയാണ് കേസെടുത്തത്.

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ആന്ധ്ര സ്വദേശിനി പിടിയില്‍; പരാതിക്കാര്‍ ആരുമില്ലാത്ത കേസില്‍ പോലീസ് കേസെടുത്തത് ജനം ക്ഷുഭിതരായപ്പോള്‍

Keywords : Kidnap, Case, Kerala, Police, Complaint, Arrest, Andhra Pradesh, Jangoli, Andra native arrested for kidnapping attempt case. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia