Social Media | താവത്തെ ബിവറേജ്സ് ഔട് ലൈറ്റില്‍ അലമാര മറിഞ്ഞ് ജീവനക്കാരന് പരിക്കേറ്റ സംഭവം: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് 5 മാസം മുന്‍പുളള ദൃശ്യം: വന്‍ അപകടമല്ലെന്ന് വിശദീകരണം
കണ്ണൂര്‍: (www.kvartha.com) പഴയങ്ങാടി താവത്ത് ബിവറേജ്സിലെ അലമാര വീണ് ജീവനക്കാരന് പരിക്കേറ്റ സംഭവത്തിന്റെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യം അഞ്ചുമാസം മുന്‍പ് നടന്നതാണെന്ന് വിവരം. തിങ്കളാഴ്ച മുതലാണ് സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തില്‍ ബെവ്കോ ജീവനക്കാരനായ ജോസഫിനാണ് പരിക്കേറ്റത്.
അഞ്ചുമാസം മുന്‍പ് ഒരു പ്രവൃത്തി ദിവസം മുകളിലുള്ള ബോട്ടില്‍ എടുക്കുന്നതിനായികാര്‍ബോര്‍ഡ് പെട്ടിയില്‍ ചവുട്ടികയറുന്നതിനിടെ അലമാരമറിഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ അടിയിലായിപ്പോയ ജോസഫിനെ മറ്റുജീവനക്കാര്‍ ചേര്‍ന്നാണ് അലമാരപൊക്കി പുറത്തെടുത്തത്. അന്ന് നിസാര പരിക്ക് തനിക്കുണ്ടായതായി ജോസഫ് പറയുന്നു.
ജോസഫിന്റെ ദേഹത്ത് നിന്നും വീണ അലമാരയിലുണ്ടായിരുന്ന നാലുകുപ്പികള്‍ പൊട്ടി. ഈ സംഭവം അന്നത്തെ മാനേജര്‍ ബെവ്കോ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഈക്കാര്യത്തില്‍ തുടര്‍ നടപടികളുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നെ ആ മാനേജര്‍ മാറി മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതു ബെവ്കോയില്‍ തന്നെ ഇപ്പോള്‍ ചുമതലയിലുണ്ടായിരുന്നവര്‍ ബോധപൂര്‍വം ചെയ്യുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Keywords: Kannur, News, Kerala, attack, Injured, Social-Media, An employee injured when cupboard fell at Beverages Out Light.