
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സംഭവം കൂട്ടുകാരുടെ കണ്‍മുന്‍പില്‍വെച്ച്.
പൊലീസും അഗ്‌നിരക്ഷാ സേനയുമെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
അമ്പലപ്പുഴ: (KVARTHA) സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 20കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത് വണ്ടാനം നേഴ്‌സിങ് കോളജിന് സമീപം തറമേഴം വീട്ടില്‍ നവാസ് - നൗഫി ദമ്പതികളുടെ മകന്‍ സല്‍മാന്‍ ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് വണ്ടാനത്താണ് ദാരുണ സംഭവം. 3.30 മണിക്ക് സുഹൃത്തുക്കള്‍ക്കൊപ്പമാണ് സല്‍മാന്‍ കുളത്തില്‍ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുന്നതുകണ്ട് ഒപ്പമുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് പുന്നപ്രയില്‍ നിന്ന് പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുന്നപ്ര പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: നാദിര്‍ശ, നൗഫല്‍.