Transport | 'ആലുവ- പെരുമ്പാവൂര്‍ റോഡ് രണ്ടാഴ്ചയ്ക്കകം നന്നാക്കും'; ഹൈകോടതിയോട് സംസ്ഥാന സര്‍കാര്‍
ആലുവ: (www.kvartha.com) ആലുവ- പെരുമ്പാവൂര്‍ റോഡ് രണ്ടാഴ്ചയ്ക്കകം നന്നാക്കുമെന്ന് സംസ്ഥാന സര്‍കാര്‍. ഹൈകോടതിയോടാണ് സര്‍കാര്‍ ഇക്കാര്യം അറിയിച്ചത്. ആലുവ- മൂന്നാര്‍ റോഡ് നാലുവരി പാതയാക്കും. ഭൂമി ഏറ്റെടുക്കുന്നതില്‍ ജനങ്ങളുടെ എതിര്‍പുണ്ടെന്നും സര്‍കാര്‍ ഹൈകോടതിയോട് വ്യക്തമാക്കി.
അതേസമയം റോഡിലെ കുഴിയില്‍വീണ് യാത്രക്കാരന്‍ മരിച്ചത് ഞെട്ടലുണ്ടാക്കിയെന്ന് ഹൈകോടതി വിമര്‍ശിച്ചു. പതിനെട്ടാം നൂറ്റാണ്ടിലാണോ ഇപ്പോഴും ഉള്ളതെന്നും ഒരു കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ബുദ്ധിമുട്ടെന്നും ഹൈകോടതി ചോദിച്ചു.
ആലുവ-പെരുമ്പാവൂര്‍ റോഡ് അറ്റകുറ്റപ്പണി ചുമതലയുള്ള എന്‍ജിനീയര്‍ ഹാജരാകണം. രണ്ട് മാസത്തിനിടെ എത്രപേര്‍ മരിച്ചു, കോടതിക്ക് നിശബ്ദമായി ഇരിക്കാനാകില്ല. ദേശീയപാതയിലെ അപകടത്തില്‍ ഒറ്റദിവസംകൊണ്ട് നടപടിയെടുത്തിരുന്നെന്നും ഹൈകോടതി പറഞ്ഞു.
Keywords: Aluva, News, Kerala, Government, Road, High Court of Kerala, Aluva-Perumbavoor road will be ready within two week