Singer Response | ക്ഷേത്രോത്സവ പരിപാടിയിൽ പാടിയത് ആസ്വാദകർ ആവശ്യപ്പെട്ട ഗാനമെന്ന് അലോഷി

 
Singer Aloshi Responds to Revolutionary Song Controversy at Temple Festival
Singer Aloshi Responds to Revolutionary Song Controversy at Temple Festival

Photo: Arranged

● 'ക്ഷേത്ര കമ്മിറ്റി ഗാനം സംബന്ധിച്ച് യാതൊരു നിർദ്ദേശവും നൽകിയിരുന്നില്ല.'
● 'ഗാനങ്ങൾ എല്ലാം ആസ്വാദകരുടെ താൽപര്യത്തിനനുസരിച്ചായിരുന്നു.'
● 'ഹൈകോടതി തനിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ.'
● 'കേസിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.'

കണ്ണൂർ: (KVARTHA) തിരുവനന്തപുരം കടയ്ക്കൽ ദേവി ക്ഷേത്രോത്സവ പരിപാടിയിൽ വിപ്ലവ ഗാനം ആലപിച്ചെന്ന ആരോപണത്തിൽ ഗായകൻ അലോഷി ആദം പ്രതികരിച്ചു. പയ്യന്നൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ, താൻ പാടിയത് അവിടെയുണ്ടായിരുന്ന ആസ്വാദകർ ആവശ്യപ്പെട്ട ഗാനമാണെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് താൻ നിരവധി ഗാനങ്ങൾ ആലപിച്ചിരുന്നു, അതെല്ലാം ആസ്വാദകരുടെ താൽപര്യത്തിനനുസരിച്ചായിരുന്നു. എല്ലാ പരിപാടികളിലും പ്രേക്ഷകരുടെ ഇഷ്ട്ടാനുസൃതമാണ് പാട്ടുകൾ തിരഞ്ഞെടുക്കുന്നത്. ഹൈകോടതി തനിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അതിനാൽ തന്നെ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ല. ആസ്വാദകരുടെ അഭ്യർത്ഥന മാനിച്ച് പാടിയ ഗാനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. മറ്റ് പ്രശ്നങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.

ക്ഷേത്രപരിസരത്ത് വിപ്ലവ ഗാനം പാടാൻ പാടില്ലെന്ന യാതൊരു നിർദ്ദേശവും ക്ഷേത്ര കമ്മിറ്റിയോ മറ്റാരോ നൽകിയിരുന്നില്ല. പരിപാടി നടന്നത് ക്ഷേത്രത്തിനകത്തല്ല, മറിച്ച് ക്ഷേത്രമതിൽക്കെട്ടിന് പുറത്തായിരുന്നുവെന്നും അലോഷി വ്യക്തമാക്കി. കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഈ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ഡിജിപിക്ക് പരാതി നൽകി. ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ, ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ എന്നിവരെക്കൂടി പ്രതി ചേർക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രചാരണ ഗാനങ്ങൾക്കൊപ്പം സ്റ്റേജിലെ എൽഇഡി വാളിൽ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിൻ്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Singer Aloshi Adam responded to the controversy surrounding his performance of a revolutionary song at the Kadakkal Devi Temple festival. He stated that he sang the song based on audience requests and that the temple committee had not issued any restrictions. He acknowledged the High Court order for a case against him but refrained from further comment. Youth Congress has filed a complaint seeking an investigation.

#Aloshi, #TempleFestival, #RevolutionarySong, #KeralaNews, #Controversy, #YouthCongress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia