വൈദികര്‍ക്കെതിരെയുള്ള ലൈംഗികാരോപണം സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു: വിശദീകരണവുമായി തലശേരി അതിരൂപതാധികൃതര്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 16.06.2020) തലശേരി അതിരൂപതയിലെ രണ്ടു വൈദികര്‍ക്കെതിരെയുള്ള ലൈംഗിക വിവാദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇതിനെ തുടര്‍ന്ന് ഇടവകയിലെ സ്ത്രീകളുമായി വഴിവിട്ട ബന്ധം തുടര്‍ന്ന രണ്ട് വൈദികര്‍ക്ക് പൗരോഹിത്യവിലക്ക് ഏര്‍പ്പെടുത്തിയെന്ന് അതിരൂപതാ അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇവര്‍ക്കെതിരെയുള്ള ഓഡിയോ സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നപ്പോഴാണ് സത്യം അറിയുന്നതെന്നും മാപ്പു ചോദിക്കുന്നുവെന്നുമാണ് അതിരൂപതയുടെ വിശദീകരണം.

കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന വിവാദത്തിന്റെ ഓഡിയോ പുറത്തുവിട്ടത് ചില വൈദികര്‍ തന്നെയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സ്ത്രീകളുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് തങ്ങള്‍ ബന്ധപ്പെട്ടതെന്നാണ് വൈദികര്‍ രൂപതയ്ക്കു നല്‍കിയ വിശദീകരണമെന്നറിയുന്നു. ഇടുക്കി രൂപതയില്‍ ഉയര്‍ന്ന ഗുരുതരമായ ആരോപണത്തിനു പിന്നാലെയാണ് തലശേരി അതിരൂപതയിലെ രണ്ട് വൈദികര്‍ക്കെതിരെയും ഇടവകയിലെ ചില സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണം പുറത്തുവന്നത്. ഇത് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ രണ്ടു വൈദികര്‍ക്കും പൗരോഹിത്യ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്കെതിരെയുള്ള അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചുവെന്നും അതിരൂപത പിആര്‍ഒ പുറത്തുവിട്ട വിശദീകരണക്കുറിപ്പില്‍ പറയുന്നു.

വൈദികര്‍ക്കെതിരെയുള്ള ലൈംഗികാരോപണം സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു: വിശദീകരണവുമായി തലശേരി അതിരൂപതാധികൃതര്‍

വിശദീകരണക്കുറിപ്പ് ഇങ്ങനെ:

തലശേരി അതിരൂപതയില്‍പെട്ട ശ്രീകണ്ഠാപുരം പൊട്ടന്‍പ്ലാവ് ഇടവകയിലെ വികാരിമാരായിരുന്ന ഫാ. ജോസഫ് പൂത്തോട്ടാല്‍, ഫാ. മാത്യൂ മുല്ലപ്പള്ളി എന്നിവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി ഇരുവര്‍ക്കും പൗരോഹിത്യ ശുശ്രൂഷയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി രൂപതാ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതിരൂപതാംഗമായ ഫാ. മാത്യു മുല്ലപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആരോപണങ്ങള്‍ ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണം പുറത്തുവന്ന ദിനംതന്നെ അന്വേഷണ കമ്മീഷനെ നിയമിക്കുകയും അദ്ദേഹത്തെ അജപാലന ശുശ്രൂഷയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. സന്യാസ സഭാംഗമായ ഫാ. ജോസ് പൂത്തോട്ടാലിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രസ്തുത സഭയുടെ മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സന്മാതൃക നല്‍കേണ്ട വൈദീകരരുടെ ഭാഗത്തുനിന്നും വിശ്വാസികള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ സംഭവിച്ചതിന് ദൈവജനത്തോട് അതിരൂപത മാപ്പുചോദിക്കുന്നു. സംഭവങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ശബ്ദരേഖയില്‍ നിന്ന് ആരോപണങ്ങള്‍ അറിഞ്ഞയുടന്‍ നിയമാനുസൃതമായ നടപടികള്‍ എടുത്ത അതിരൂപതയ്ക്കെതിരെ നിക്ഷിപ്ത തല്‍പര്യങ്ങളോടെ ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ അവഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ആവശ്യമായ നിയമനടപടി അതിരൂപത സ്വീകരിച്ചിട്ടുണ്ടെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

അതേസമയം, ഓഡിയോ പുറത്തുവന്നപ്പോഴാണ് സംഭവം അറിയുന്നതെന്ന് തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഇതുസംബന്ധിച്ച് അതിരൂപതയ്ക്ക് ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. ആരോപണം നേരിടുന്ന സ്ത്രീ തനിക്ക് പരാതി അയച്ചിരുന്നുവെന്ന് പറയുന്നത് ശരിയല്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ ശ്രദ്ധയില്‍പെട്ടതോടെ നടപടിയെടുത്തുവെന്നും അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബിഷപ് പാംപ്ലാനിയുടെ വാദം ശരിയല്ലെന്നും ആരോപണം നേരിടുന്ന സ്ത്രീ മാസങ്ങള്‍ക്കു മുന്‍പേ ബിഷപിനെ വിളിച്ച് പരാതി പറഞ്ഞിരുന്നുവെന്നും മാത്യൂ മുല്ലപ്പള്ളി എന്ന വൈദികന്‍ നടത്തിയ വാട്‌സ്ആപ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അയച്ചുനല്‍കിയിരുന്നുവെന്നും അവര്‍ ബിഷപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ വ്യക്തമാക്കുന്നതായി വിശ്വാസികള്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി തലശേരി അതിരൂപതയയിലെ രണ്ട് വൈദികര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

Keywords:  Kannur, News, Kerala, Priest, Allegation, Allegations against priests controversy on social media
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia