ടിപി വധം: കൊലയാളി സംഘത്തിലെ മുഴുവന്‍ പ്രതികളും അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടിപി വധം: കൊലയാളി സംഘത്തിലെ മുഴുവന്‍ പ്രതികളും അറസ്റ്റില്‍
വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊലനടത്തിയ സംഘത്തിലെ മുഴുവന്‍പ്രതികളും അറസ്റ്റിലായി. പോലീസിന് പിടികിട്ടാതിരുന്ന കൊലയാളി സംഘാംഗം ഷിനോജ് വടകര കോടതിയില്‍ കീഴടങ്ങിയതോടെയാണ് കൊലയാളി സംഘത്തിലെ എല്ലാവരും പിടിയിലായിരിക്കുന്നത്. കൊടി സുനിക്കൊപ്പം സിജിത്തും ഇപ്പോള്‍ കീഴടങ്ങിയ ഷിനോജും ചേര്‍ന്നാണ് ടിപിയെ വെട്ടി നുറുക്കിയത്. കൊലയാളി സംഘത്തിന്റെ വഴികാട്ടി രജികാന്തും വടകര കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്. ഷിനോജിനെ രണ്ടാഴ്ചത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലും, രജീകാന്തിനെ 10 ദിവസം പോലീസ് കസ്റ്റഡിയിലും വിട്ടുകൊടുത്തു.

മാഹി പള്ളൂര്‍ കോഹിനൂര്‍ സ്വദേശിയാണ് ആശീര്‍വാദില്‍ കണ്ണാറ്റിങ്കല്‍ ഷിനോജ് (20). ന്യൂമാഹി പെരിങ്ങാടി റോഡില്‍ രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലും ഷിനോജ് പ്രതിയാണ്. മോശം കൂട്ടുകെട്ടിലൂടെയും മദ്യപാനത്തിലൂടെയുമാണ് ഗുണ്ടാസംഘത്തിലെ കണ്ണിയായി മാറിയത്. ഷിനോജ് കൂടുതല്‍ അക്രമ സംഭവങ്ങളില്‍ പങ്കെടുത്തിട്ടില്ല.

പാറാല്‍ ചുരുണാംകണ്ടി വീട്ടില്‍ സി.കെ. രജികാന്ത് ന്യൂമാഹിയില്‍ പെരിങ്ങാടി റോഡില്‍ 2010 മെയ് മാസം രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ പ്രതിയാണ്. നിര്‍ധന കുടുംബാംഗമാണ് രജിഗാന്ത്. ഓട്ടോ ഡ്രൈവറായി ജോലിചെയ്യുമ്പോഴാണ് കൊടി സുനിയുടെ സംഘവുമായി ബന്ധപ്പെടുന്നത്. പാറാലിലെ സിപിഎം ബാന്‍ഡ്‌സെറ്റ് അംഗംകൂടിയാണ് രജികാന്ത്. കല്ലില്‍താഴെയിലെ വീട് ആക്രമണം ഉള്‍പെടെയുള്ള കേസുകളില്‍ പ്രതി രജികാന്ത് ഉള്‍പ്പെട്ടിരുന്നു.

English Summery
All in quotation gang arrested in TP murder
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia