Otter Attack | പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് നേരെ നീര്‍നായയുടെ ആക്രമണം; 4 പേര്‍ക്ക് പരുക്ക്

 


ആലപ്പുഴ: (www.kvartha.com) എടത്വയില്‍ നീര്‍നായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ച രാവിലെ പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയവരെയാണ് നീര്‍നായ കടിച്ചതെന്നാണ് വിവരം. കൊത്തപള്ളില്‍ പ്രമോദ്, ഭാര്യ രേഷ്മ, നെല്ലിക്കുന്നത്ത് നിര്‍മല, പതിനെട്ടില്‍ സുധീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

ഇവരെ ചികിത്സയ്ക്കായി വണ്ടാനം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മാസങ്ങളായി നീര്‍നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് എടത്വയിലും തകഴിയിലും പരുക്കേറ്റതെന്ന് സമീപവാസികള്‍ പറയുന്നു. നീര്‍നായയെ ഭയന്ന് ആളുകള്‍ ഇപ്പോള്‍ ആറ്റില്‍ ഇറങ്ങുന്നത് കുറവാണ്. നീര്‍നായ കടിച്ചാല്‍ സമീപ പ്രദേശങ്ങളിലെങ്ങും ചികിത്സ ലഭ്യമല്ലെന്നും വേണ്ട നടപടികള്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

Otter Attack | പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് നേരെ നീര്‍നായയുടെ ആക്രമണം; 4 പേര്‍ക്ക് പരുക്ക്

Keywords: Alappuzha, News, Kerala, Injured, attack, Animals, Alappuzha: Otter attack in Edathua.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia