Accident | നിയന്ത്രണം തെറ്റിയ ലോറിയിടിച്ച് കയറി അപകടത്തില്‍പെട്ട സ്‌കൂടറിന് തീപ്പിടിച്ചു; യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

 


ആലപ്പുഴ: (www.kvartha.com) നിയന്ത്രണം തെറ്റിയ ലോറിയിടിച്ച് കയറി അപകടത്തില്‍പെട്ട സ്‌കൂടറിന് തീപ്പിടിച്ചു. അരൂര്‍ പള്ളി ബൈപാസ് കവലയില്‍ കഴിഞ്ഞദിവസം രാവിലെ ആറര മണിയോടെയായിരുന്നു അപകടം. സ്‌കൂടര്‍ യാത്രികനായ എഴുപുന്ന കരുമാഞ്ചേരി ബിജു (52) നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ബിജുവിന് കൈയ്ക്കും കാലിനുമാണ് പരുക്കേറ്റത്. എറണാകുളം ജനറല്‍ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എഴുപുന്ന കരുമഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന സ്‌കൂടര്‍ ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ് വീണു, ഇതിനിടെ വാഹനത്തിന് തീ പിടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ബിജുവിന് നിസാര പരിക്കുകള്‍ മാത്രമാണ് പറ്റിയത്.

Accident | നിയന്ത്രണം തെറ്റിയ ലോറിയിടിച്ച് കയറി അപകടത്തില്‍പെട്ട സ്‌കൂടറിന് തീപ്പിടിച്ചു; യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അതേസമയം തീപിടിച്ച് സ്‌കൂടര്‍ ഭൂരിഭാഗവും കത്തിനശിച്ചു. സ്‌കൂടറിലിടിച്ച ശേഷം ലോറി ഇടിച്ച് ബൈപാപാസ് കവലയിലെ സിഗ്‌നല്‍ ലൈറ്റിലാണ് ഇടിച്ച് നിന്നത്. ഇടിയേറ്റ് സിഗ്‌നല്‍ സ്ഥാപിച്ച പോസ്റ്റടക്കം ഒടിഞ്ഞുവീണു. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്‌സും അരൂര്‍ പൊലീസും ഓടിയെത്തി വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുന: സ്ഥാപിച്ചു. അപകടത്തിന് പിന്നാലെ അര മണിക്കൂര്‍ സമയം ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.

Keywords: Alappuzha, Aroor, News, Kerala, Scooter, Lorry, Accident, Road Accident, Injured, Biju, Alappuzha: Man injured after road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia