Died | മാവേലിക്കരയില്‍ കാറിന് തീപ്പിടിച്ചു; യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) മാവേലിക്കര കണ്ടിയൂരില്‍ കാറിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മാവേലിക്കര ഗേള്‍സ് സ്‌കൂളിന് സമീപം കംപ്യൂടര്‍ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (കണ്ണന്‍-35) ആണ് മരിച്ചത്. 
Aster_MIMS

തിങ്കളാഴ്ച (07.08.2023) പുലര്‍ച്ചെ 12.30 മണിയോടെയാണ് സംഭവം. കാര്‍ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര പൊലീസ് അല്‍പസമയത്തിനകം തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. സാങ്കേതിക വിദഗ്ധരേയും വാഹന വിദഗ്ധരേയും അടക്കം സ്ഥലത്തെത്തിച്ച് വാഹനം കത്താനുള്ള കാരണം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. 

Died | മാവേലിക്കരയില്‍ കാറിന് തീപ്പിടിച്ചു; യുവാവിന് ദാരുണാന്ത്യം

Keywords: Alappuzha, News, Kerala, Death, Accident, Fire, Alappuzha: Man died after car catches fire. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia