Died | മാവേലിക്കരയില്‍ കാറിന് തീപ്പിടിച്ചു; യുവാവിന് ദാരുണാന്ത്യം
Aug 7, 2023, 11:20 IST
ആലപ്പുഴ: (www.kvartha.com) മാവേലിക്കര കണ്ടിയൂരില്‍ കാറിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മാവേലിക്കര ഗേള്‍സ് സ്‌കൂളിന് സമീപം കംപ്യൂടര്‍ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (കണ്ണന്‍-35) ആണ് മരിച്ചത്.
തിങ്കളാഴ്ച (07.08.2023) പുലര്‍ച്ചെ 12.30 മണിയോടെയാണ് സംഭവം. കാര്‍ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര പൊലീസ് അല്‍പസമയത്തിനകം തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. സാങ്കേതിക വിദഗ്ധരേയും വാഹന വിദഗ്ധരേയും അടക്കം സ്ഥലത്തെത്തിച്ച് വാഹനം കത്താനുള്ള കാരണം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
Keywords: Alappuzha, News, Kerala, Death, Accident, Fire, Alappuzha: Man died after car catches fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.