Fire | ആലപ്പുഴയില്‍ ഹൗസ് ബോടില്‍ തീപ്പിടിത്തം; പാചകക്കാരന് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com) കന്നിട്ട ബോട് ജെടിക്ക് സമീപം ഹൗസ് ബോടിലുണ്ടായ തീപ്പിടിത്തത്തില്‍ പാചകക്കാരന് പരിക്കേറ്റു. ആലപ്പുഴ സ്വദേശി നിശാദിനാണ് പൊള്ളലേറ്റത്. അതേസമയം പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൗസ് ബോടിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ ബീച് കാണാന്‍ പോയ സമയത്താണ് തീ പിടിച്ചത്. അതുകൊണ്ട് വലിയ അപകടം ഒഴിവായി.

Aster mims 04/11/2022

ഹൗസ് ബോടിന്റെ അടുക്കളയിലെ പാചക വാതക സിലിന്‍ഡറില്‍ ചോര്‍ച വന്നതാണ് തീപ്പിടിത്തത്തിന് കാരണം. ഹൗസ് ബോട് ഭാഗികമായി കത്തി നശിച്ചു. ഫയര്‍ഫോഴ്‌സും ടൂറിസം പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

Fire | ആലപ്പുഴയില്‍ ഹൗസ് ബോടില്‍ തീപ്പിടിത്തം; പാചകക്കാരന് പരിക്ക്

Keywords: Alappuzha, News, Kerala, boat, Fire, Injured, Cook, Alappuzha: Houseboat catches fire; One injured.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia