ആലപ്പുഴയില്‍ പ്രഭാതസവാരിക്കിടെ ലോറിയിടിച്ച് 2 പേര്‍ മരിച്ചു

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 17.03.2022) നൂറനാട് പ്രഭാതസവാരിക്കിടെ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു. നൂറനാട് സ്വദേശികളായ രാജു മാത്യു (66), വിക്രമന്‍ നായര്‍ (65) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ചെ ആറ് മണിയോടെ റോഡിലെ വളവില്‍ വച്ചായിരുന്ന അപകടം. നാലുപേരായിരുന്നു സവാരിക്കുണ്ടായിരുന്നത്. ടോറസ് ലോറിയാണ് നാല് പേരെയും ഇടിച്ചുതെറിപ്പിച്ചത്.

ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോയി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മറ്റ് രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴയില്‍ പ്രഭാതസവാരിക്കിടെ ലോറിയിടിച്ച് 2 പേര്‍ മരിച്ചു

Keywords:  Alappuzha, News, Kerala, Death, Accident, Police, CCTV, Hospital, Injured, Alappuzha: 2 died in lorry accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia