Released on bail | എകെജി സെന്റര്‍ ആക്രമണം: ജാമ്യമില്ലാ വകുപ്പുചേര്‍ത്ത് അറസ്റ്റിലായ ചുവന്ന സ്‌കൂടറുകാരനെ ജാമ്യത്തില്‍ വിട്ട് പൊലീസ്
Jul 3, 2022, 18:04 IST
തിരുവനന്തപുരം: (www.kvartha.com) എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റിലായ ചുവന്ന സ്‌കൂടറുകാരന് ജാമ്യം അനുവദിച്ചു. എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് പോസ്റ്റിട്ട റിജു സചുവിനെയാണ് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചത്. സ്‌ഫോടകവസ്തു ആക്രമണവുമായി യുവാവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് ഒഴിവാക്കി ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കൂടാതെ, 'എകെജി സെന്ററിലെ ഒരു ജനലിന്റെ ഗ്ലാസ് ഒറ്റയ്ക്ക് എറിഞ്ഞുപൊട്ടിയ്ക്കുമെന്ന് റിജു ഫേസ് ബുകില്‍ കുറിച്ചതായി പൊലീസ് പറഞ്ഞു.
എകെജി സെന്റര്‍ ആക്രമണത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
'നേരത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയ ചുവന്ന സ്‌കൂടറുകാരന്‍ ആക്രമിയല്ലെന്ന് വ്യക്തമായിരുന്നു. സംഭവം നടന്ന് 60 മണികൂര്‍ പിന്നിട്ടിട്ടും പ്രതിയിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന കൃത്യമായ സൂചനകളൊന്നും കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യത്തില്‍ കണ്ടയാള്‍ നഗരത്തില്‍ തട്ടുകട നടത്തുന്നയാളാണെന്ന് തെളിഞ്ഞു. അക്രമം നടക്കുന്നതിന് മുമ്പും രണ്ടുവട്ടം ഇതേ സ്‌കൂടറില്‍ ഇയാള്‍ എകെജി സെന്റര്‍ വഴി കടന്നുപോയിരുന്നു. സ്ഥലത്ത് അന്നേരമുണ്ടായിരുന്നവരുടെ ഫോണ്‍വിളികള്‍ പരിശോധിക്കുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു'.
അതേസമയം, അന്വേഷണം നല്ലരീതിയില്‍ മുന്നോട്ട് പോകുന്നതായി ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചു.
Keywords: AKG Center attack: Man arrested under non-bailable section released on bail. News, Kerala, Top-Headlines, Arrested, Released, Bail, Facebook Post, Police, CCTV, Phone call, Mobile.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.