Police Custody | വിവാദങ്ങള്‍ക്കിടെയില്‍ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍ പിടിയില്‍
ADVERTISEMENT
ഇരിട്ടി: (www.kvartha.com) വിവാദങ്ങള്‍ക്കിടെയില്‍ ആകാശ് തില്ലങ്കേരിയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും കോടതിയില്‍ കീഴടങ്ങുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനിടയിലാണ് ഇരുവരും മുഴക്കുന്ന് പൊലീസിന്റെ പിടിയിലായത്.

ഡിവൈഎഫ്‌ഐ വനിതാ നേതാവ് ശ്രീലക്ഷ്മിയെ ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ജാമ്യമില്ലാ കുറ്റം ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഈ കേസില്‍ ആകാശ് തില്ലങ്കേരി ഒളിവിലാണ്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും ഇതിനുശേഷം കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Custody, Police, Case, Complaint, Court, Friends, Akash Tillankeri's friends arrested amid controversies