SWISS-TOWER 24/07/2023

Akash Tillankeri | സമൂഹമാധ്യമത്തിലൂടെ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ചെന്ന കേസ്; ആകാശ് തില്ലങ്കേരി കീഴടങ്ങിയേക്കും

 


ADVERTISEMENT

മട്ടന്നൂര്‍: (www.kvartha.com) സമൂഹമാധ്യമത്തിലൂടെ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ അപമാനകരമായ പോസ്റ്റിട്ടുവെന്ന കേസില്‍ ആകാശ് തില്ലങ്കേരി കീഴടങ്ങിയേക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന മന്ത്രി എം ബി രാജേഷിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയുടെ പരാതിയില്‍ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് മുഴക്കുന്ന് പൊലീസ് ആകാശിനെതിരെ കേസെടുത്തത്.

Aster mims 04/11/2022

പൊലീസ് തിരച്ചില്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ആകാശ് തില്ലങ്കേരി വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മട്ടന്നൂര്‍, തലശേരി കോടതികളില്‍ ഏതെങ്കിലും ഒന്നില്‍ കീഴടങ്ങുമെന്നാണ് സൂചന. ഇതിനായി അഭിഭാഷകന്റെ സഹായം ആകാശ് തില്ലങ്കേരിയും കൂട്ടാളികളും തേടിയിട്ടുണ്ടെന്ന വിവരമുണ്ട്.

Akash Tillankeri | സമൂഹമാധ്യമത്തിലൂടെ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ചെന്ന കേസ്; ആകാശ് തില്ലങ്കേരി കീഴടങ്ങിയേക്കും

ഇതിനിടെ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താനായി പൊലീസ് പ്രത്യേക സ്‌ക്വാഡും രൂപവത്കരിച്ചിട്ടുണ്ട്. മുഴക്കുന്ന് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രജീഷ് തെരുവത്ത് പീടികയുടേയും മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണന്റേയും നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡിനാണ് രൂപം നല്‍കിയിരിക്കുന്നത്. മന്ത്രി എം ബി രാജേഷിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ആകാശ് തില്ലങ്കേരിക്കും ആകാശിന്റെ സഹപ്രവര്‍ത്തകരായ ജിജോ, ജയപ്രകാശ് എന്നിവര്‍ക്കുമെതിരേ കേസെടുത്തത്.

തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടില്‍ കഴിഞ്ഞ രാത്രി രണ്ട് തവണ പരിശോധനക്കെത്തിയെങ്കിലും ആകാശിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. മൂന്നുപേരും ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുമുണ്ട്. മൂന്നുപേരുടേയും മൊബൈല്‍ ഫോണും നിശ്ചലമാണ്.

ഡിവൈഎഫ്‌ഐയുടെ യോഗത്തില്‍ ആകാശ് തില്ലങ്കേരിയെ വിമര്‍ശിച്ചതിന് ശ്രീലക്ഷ്മിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്നു പേര്‍ക്കുമെതിരേയുള്ള പരാതി. ഇതിന് സമാനമായി ഡിവൈഎഫ്‌ഐ നേതാവിനെ ഭീഷണിപ്പെടുത്തിയതിന് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലും ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Keywords: Mattannur, News, Kerala, Case, Complaint, Akash Tillankeri may surrender in case of insulting DYFI woman leader on social media.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia