തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും പ്രശ്‌നങ്ങളില്‍ എ.കെ ആന്റണി ഇടപെടണം എന്ന നിര്‍ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കാര്യമായി പരിഗണിക്കുന്നു. ഇപ്പോഴത്തെ അതിരൂക്ഷമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഉണ്ടാകാമെന്ന വിലയിരുത്തലാണു കാരണം.
പി.സി ജോര്‍ജും മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും പറയുന്നതിനു മുമ്പേതന്നെ ഇക്കാര്യം ഹൈക്കമാന്‍ഡ് ആലോചിച്ചു തുടങ്ങിയെന്നാണു വിവരം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി എന്നിവര്‍ ഇക്കാര്യം എ.കെ ആന്റണിയുമായി ഒരു വട്ടം അനൗപചാരികമായി സംസാരിച്ചതായും സൂചനയുണ്ട്.
ചികില്‍സയില്‍ കഴിയുന്ന ആന്റണിക്ക് ആശുപത്രി വിട്ടശേഷം കുറച്ചു ദിവസങ്ങള്‍ കൂടി വിശ്രമം വേണ്ടി വരും. അതിനു ശേഷം സോണിയയുടെ തന്നെ ദൗത്യം എന്ന നിലയില്‍ കേരള വിഷയം ഏറ്റെടുത്ത് ആന്റണി എത്താനാണ് സാധ്യത. ഇക്കാര്യത്തേക്കുറിച്ച് കേരളത്തിലെ എ, ഐ ഗ്രൂപ്പുകള്‍ക്കും ഘടക കക്ഷികള്‍ക്കും ചില സൂചനകള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. അത് ലീഗ് നേതൃത്വവും കോണ്‍ഗ്രസ് നേതാക്കളും പുറത്തുവിടാന്‍ മടിച്ചത്, ചികില്‍സയില്‍ കഴിയുന്ന സമയത്ത് ആന്റണിയെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട എന്നു കരുതിയാണെന്ന് യു.ഡി.എഫ് വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ ഒരു പുതിയ ഫോര്‍മുല അവതരിപ്പിക്കുന്ന മട്ടില്‍ ആന്റണിയുടെ ഇടപെടലിനു വേണ്ടി പി.സി ജോര്‍ജ് പരസ്യമായി വാദിച്ചതോടെ കോണ്‍ഗ്രസ് ഉന്നത നേതൃതലത്തില്‍ രൂപപ്പെട്ട പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രനും പിന്നാലെ കെ. മുരളീധരനും ഇതേ ആവശ്യം ഉന്നയിച്ചത്. ശനിയാഴ്ച വൈകിട്ട് ഒന്നിലധികം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്താണ്, എ.കെ ആന്റണിയുടെ ഇടപെടലിനു വേണ്ടി പി.സി ജോര്‍ജ് വാദിച്ചത്. തുടര്‍ന്ന് അത് മുന്നണിയിലും കോണ്‍ഗ്രസിലും വലിയ ചര്‍ച്ചയായി മാറി. അതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെയാണ് മുല്ലപ്പള്ളിയും മുരളിയും രംഗത്തു വന്നത്.
ആന്റണിയെ എല്ലാവരും കൂടി ഇവിടെ നിന്ന് പറഞ്ഞയച്ചതാണെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇവരെക്കാളൊക്കെ ഉയരത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് സംസാരിച്ചത്. കേരളത്തിലെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണെന്ന് മുകുള്‍ വാസ്‌നിക് റിപോര്‍ട്ട് നല്‍കുകയും സോണിയ തന്നെ കേരളത്തിലെത്തിയപ്പോള്‍ അത് നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു. അതേത്തുടര്‍ന്നാണ് ആന്റണിയെ മധ്യസ്ഥനാക്കി കേരളത്തിലെ സമാധാനം ഉണ്ടാക്കാന്‍ ധാരണ രൂപപ്പെട്ടത്.
സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാവുകയും പാര്‍ട്ടിയില്‍ അതിരൂക്ഷമായ പോര് രൂപപ്പെടുകയും ചെയ്തതു മുതല്‍ കണ്‍സ്യൂമര്‍ഫെഡിലെ വിജിലന്‍സ് റെയ്ഡ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയായി മാറുക വരെ ചെയ്ത സാഹചര്യങ്ങള്‍ നിസാരമായി പരിഹരിക്കാനാകില്ല എന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.
ഇവിടുത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ പല വഴിക്ക് സോണിയ ശേഖരിക്കുന്നുണ്ടുതാനും. മുല്ലപ്പള്ളി, പി. സി ചാക്കോ, കെ.വി തോമസ് എന്നിവര്‍ മുതല്‍ ശശി തരൂര്‍ വരെ ഇക്കാര്യത്തില്‍ സോണിയയെ സഹായിക്കുന്നുണ്ടെന്നാണു വിവരം.
Keywords : Thiruvananthapuram, Congress, UDF, Muslim-League, A.K Antony, Mullappalli Ramachandran, Thiruvanchoor Radhakrishnan, P.C George, K.Muraleedaran, Kerala, High Command, Issue, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.