AITUC | പൊതുമേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍കാരിനെതിരെ എഐടിയുസി കലക്ട്രേറ്റ് മാര്‍ചും ധര്‍ണയും നടത്തി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പൊതുമേഖലയുടെ കാവലാളാവാന്‍, സര്‍കാര്‍ നയവ്യതിയാനം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ സംരക്ഷണദിനത്തിന്റെ ഭാഗമായി എഐടിയുസി കലക്ട്രേറ്റ് മാര്‍ചും ധര്‍ണയും നടത്തി. ആറളം ഫാം തൊഴിലാളികളുടെ ശമ്പളകുടിശ്ശിക എത്രയും പെട്ടെന്ന് വിതരണം ചെയ്യുക, സപ്ലൈകോയ്ക്ക് സര്‍കാര്‍ നല്‍കാനുള്ള കുടിശ്ശിക സംഖ്യ ഉടനടി നല്‍കുക, ഹാന്‍വീവ് തൊഴിലാളികളുടെ പുതിയ ശമ്പള പരിഷ്‌കരണം ആരംഭിക്കുക, കെഎസ്ആര്‍ടിസി, കെ എസ് ഇ ബിയെ സര്‍കാര്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ചും ധര്‍ണയും സംഘടിപ്പിച്ചത്. 
Aster_MIMS

ധര്‍ണ എഐടിയുസി സംസ്ഥാന സെക്രടറി സി പി മുരളി ഉദ്ഘാടനം ചെയ്തു. കെ വി ബാബു അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രടറി സി പി സന്തോഷ് കുമാര്‍, എഐടിയു സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, കെ ടി ജോസ്, അഡ്വ വി ഷാജി, സി വിജയന്‍, പി ലക്ഷ്മണന്‍, എ രാധാകൃഷ്ണന്‍, പി നാരായണന്‍, എന്‍ ഉഷ, സി ഷാജു, പി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. മാര്‍ചിനും ധര്‍ണക്കും എം അനില്‍കുമാര്‍, ടി കെ സീന, ടി പ്രീത, എം ബാലന്‍, കെ ആര്‍ ലിജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

AITUC | പൊതുമേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍കാരിനെതിരെ എഐടിയുസി കലക്ട്രേറ്റ് മാര്‍ചും ധര്‍ണയും നടത്തി

Keywords:  AITUC, Collectorate, March, Dharna, Government, Kannur, News, Kerala, AITUC Collectorate march and dharna against government.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia