Emergency | ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തില്‍ നിന്ന് പുക; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി
● യന്ത്ര തകരാറാണ് പുകയ്ക്ക് കാരണമെന്നാണ് സൂചന.
● വിശദമായ പരിശോധന നടത്തുകയാണ്.
തിരുവനന്തപുരം: (KVARTHA) തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയിരുന്ന എയര്‍ ഇന്ത്യ (Air India) വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവം യാത്രക്കാരില്‍ ഭീതി പരത്തി. ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് വിമാനത്തില്‍ നിന്ന് പുകയുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ വിമാനത്തില്‍നിന്ന് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി വിടുകയും ചെയ്തു.
വിമാനത്തില്‍ എന്തെങ്കിലും തകരാറുണ്ടോ എന്നറിയാന്‍ വിശദമായ പരിശോധന നടത്തുകയാണ്. പ്രാഥമിക പരിശോധനയില്‍ എന്തെങ്കിലും യന്ത്ര തകരാറാണ് പുകയ്ക്ക് കാരണമെന്നാണ് സൂചന. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ക്കായി അധികൃതര്‍ അന്വേഷണം നടത്തി വരികയാണ്.
ഈ സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്കിടയില്‍ ആശങ്ക പരന്നിരുന്നു. എന്നാല്‍, വിമാനം ഉടന്‍ തന്നെ പുറപ്പെടുമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
#AirIndia #ThiruvananthapuramAirport #flightemergency #aviation #safety #Kerala #India