പട്ടാപകല്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച ലോട്ടറിക്കാരന് 'ബമ്പറടിച്ചു'
Nov 16, 2011, 13:19 IST
ADVERTISEMENT
കാഞ്ഞിരപ്പിള്ളി: അമ്മയോടൊപ്പം ബസ്റ്റാന്റിലെത്തിയ മകളെ കടന്നുപിടിച്ച ലോട്ടറികച്ചവടക്കാരന് 'ബമ്പറടിച്ചു'. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ബസിനടുത്തേയ്ക്ക് നടന്നടുക്കുന്ന സമയത്ത് അടുത്തുവന്ന ലോട്ടറിക്കാരന്‍ 18കാരിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ചു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് തിരിഞ്ഞുനോക്കിയ അമ്മ ലോട്ടറിക്കാരന്‍ ആള്‍ക്കൂട്ടത്ത്റ്റിനിടയിലൂടെ മുങ്ങുന്നതാണ് കണ്ടത്. മകളെ ആശ്വസിപ്പിച്ച ശേഷം ലോട്ടറിക്കാരനെ പിന്തുടര്‍ന്ന അമ്മ ഒരു കടയില്‍ കയറി ഒളിച്ച ലോട്ടറിക്കാരനെ കൈയ്യോടെ പിടികൂടി പൊതിരെ തല്ലി. വലിയൊരു ജനക്കൂട്ടം സംഭവം കണ്ടുനിന്നെങ്കിലും സംഭവത്തില്‍ ഇടപെടാതെ എല്ലാവരും മാറിനിന്നു.
English Summery
Kanjirappally: Again abuse in public place take place
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

