SWISS-TOWER 24/07/2023

Protest | 3 ദിവസം അടച്ചിട്ടിട്ടും സെര്‍വര്‍ പ്രശ്നം പരിഹരിച്ചില്ല; റേഷന്‍ വിതരണം മുടങ്ങിയത് സര്‍കാരിന് തലവേദനയാകുന്നു, പ്രതിഷേധവുമായി ഉപഭോക്താക്കള്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്ത് മൂന്ന് ദിവസമായി റേഷന്‍കടകള്‍ അടച്ചിട്ടും സെര്‍വര്‍ പ്രശ്നം പരിഹരിക്കാത്തത് സര്‍കാരിനെ വന്‍ പ്രതിസന്ധിയിലാക്കുന്നു. സാധാരണക്കാരുടെ കഞ്ഞിയില്‍ മണ്ണിടുകയാണെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നുമുയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഏഴ് ജില്ലകളില്‍ രാവിലെ എട്ടുമണിക്ക് തന്നെ റേഷന്‍ കടകള്‍ തുറന്നെങ്കിലും ഒരുമണിക്കൂര്‍ മാത്രമാണ് ശരിയായ രീതിയില്‍ റേഷന്‍ വിതരണം നടന്നത്. രാവിലെ മുതല്‍ പ്രായമായവരടക്കം ഓട്ടോറിക്ഷയിലടക്കം റേഷന്‍വാങ്ങാനെത്തിയിരുന്നു.  
Aster mims 04/11/2022

എന്നാല്‍ ഏറെ നേരം ക്യുനിന്നതല്ലാതെ ഉപലര്‍ക്കും റേഷന്‍ ലഭിച്ചില്ല. രാവിലെ ഒന്‍പതോടെ  വയനാട്, പാലക്കാട്, കൊല്ലം തുടങ്ങിയ ജില്ലകളില്‍ സെര്‍വര്‍ പൂര്‍ണമായും പണിമുടക്കി. ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പത്തുവരെ സെര്‍വര്‍ ലഭിച്ചെങ്കിലും വേഗതകുറവായിരുന്നു. സെര്‍വര്‍ പണിമുടക്കിയതോടെ ഒടിപി ഉപയോഗിച്ചു റേഷന്‍ വിതരണം നടത്താന്‍ നോക്കിയെങ്കിലും പലര്‍ക്കും ഫോണില്‍ ഒടിപി ലഭിക്കുന്നില്ല. ഇതുകൂടാതെ റേഷന്‍ വാങ്ങാനെത്തിയ വയോധികരില്‍ പലരും ഫോണ്‍ കൈയ്യില്‍ കരുതിയിരുന്നില്ല. 

Protest | 3 ദിവസം അടച്ചിട്ടിട്ടും സെര്‍വര്‍ പ്രശ്നം പരിഹരിച്ചില്ല; റേഷന്‍ വിതരണം മുടങ്ങിയത് സര്‍കാരിന് തലവേദനയാകുന്നു, പ്രതിഷേധവുമായി ഉപഭോക്താക്കള്‍

മൂന്ന് ദിവസം റേഷന്‍ കടകള്‍ അടച്ചിട്ടിട്ടും സെര്‍വര്‍ നന്നാക്കാന്‍ കഴിയാത്തതില്‍ ജനങ്ങളുടെ പ്രതിഷേധമുയരുന്നുണ്ട്. മൂന്നുദിവസം അടച്ചിട്ടു ഒടിപി വഴി റേഷന്‍ വിതരണം ചെയ്യാനാണെങ്കില്‍ എന്തിനാണ് റേഷന്‍ കടകള്‍ അടച്ചിട്ടതെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. പ്രശ്നം പൂര്‍ണമായി ശരിയായില്ലെങ്കില്‍ റേഷന്‍ കടകള്‍ ശരിയായില്ലെങ്കില്‍ റേഷന്‍ കടകള്‍ ഒരുദിവസം കൂടെ അടച്ചിടുന്നതാണ് നല്ലതെന്നാണ് കണ്ണൂരിലെ വ്യാപാരികള്‍ ഈക്കാര്യത്തില്‍ പ്രതികരിച്ചു. 

തുടര്‍ചയായി മൂന്നു ദിവസം അവധിയായതുകൊണ്ടുതന്നെ റേഷന്‍ കടകളില്‍ ശനിയാഴ്ച കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്. സെര്‍വര്‍ വീണ്ടും പണിമുടക്കിയതോടെ ഉപഭോക്താക്കള്‍ റേഷന്‍കടക്കാരോട് തട്ടിക്കയറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10 മണി മുതലാണ് സെര്‍വര്‍ പണിമുടക്കിയത്. വ്യാപാരികള്‍ റേഷന്‍കടകള്‍ തുറന്നിരുന്നുവെങ്കിലും സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

Keywords: Kannur, News, Kerala, Protest, Customers, After being closed for 3 days the server didn't fix the problem; Customers protest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia