P Santhosh Kumar | സര്‍കാര്‍ ജീവനക്കാര്‍ ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കണമെന്ന് അഡ്വ. പി സന്തോഷ് കുമാര്‍ എംപി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സര്‍കാര്‍ ജീവനക്കാര്‍ അവരുടെ സാമൂഹ്യ പ്രതിബന്ധത കൂടുതല്‍ ഉയര്‍ത്തി പിടിക്കേണ്ടത് അനിവാര്യമാണെന്ന് രാജ്യസഭാ അംഗം അഡ്വ. പി സന്തോഷ് കുമാര്‍ എം പി. പൊതുജനാരോഗ്യ പ്രവര്‍ത്തകനും ജോയിന്റ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ സെക്രടറിയുമായിരുന്ന കെ വത്സരാജിന്റെ ഇരുപത്തി ഒന്നാം ചരമവാര്‍ഷികവും, സംസ്ഥാനത്തെ മികച്ച പൊതുജനാരോഗ്യ പ്രവര്‍ത്തകനുള്ള കെ വത്സരാജ് സ്മാരക അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
Aster_MIMS

പിണറായി സി എച് സി യിലെ ഹെല്‍ത് ഇന്‍സ്പെകടറും, നാടക രചയിതാവുമായ സുരേഷ് ബാബു ശ്രീസ്ഥ അവാര്‍ഡ് ഏറ്റുവാങ്ങി. പരിപാടിയില്‍ ജോയിന്റ് കൗണ്‍സില്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രടറി കെ എന്‍ കെ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. 

P Santhosh Kumar | സര്‍കാര്‍ ജീവനക്കാര്‍ ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കണമെന്ന് അഡ്വ. പി സന്തോഷ് കുമാര്‍ എംപി

വത്സരാജ് സ്മാരക സമിതി സെക്രടറി അജയകുമാര്‍ കരിവെള്ളൂര്‍, ഫാര്‍മസി കൗണ്‍സില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സി അജിത്ത് കുമാര്‍ വത്സരാജ് സ്മാരക സമിതി രക്ഷാധികാരികളായ കൊറ്റിയത്ത് സദാനന്ദന്‍, എന്‍ വി രമേശന്‍, സി ഗിരീശന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രടറിയേറ്റ് അംഗം നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, കെ വി രവീന്ദ്രന്‍, വിനോദ് കുമാര്‍ പി, സുരേഷ് കുമാര്‍ ടി, സുരേഷ് ചന്ദ്രബോസ്, മഹേഷ് കുമാര്‍ എം, ടി എസ് പ്രദീപ്,  ബീന കൊരട്ടി, ദീപിക പി കെ എന്നിവര്‍ സംസാരിച്ചു.

Keywords: Kannur, News, Kerala, Adv. P Santhosh Kumar, MP, Government employees, Adv. P Santhosh Kumar MP about government employees.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia