K Srikanth | സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത നാടായി കേരളം മാറിയെന്ന് അഡ്വ. കെ ശ്രീകാന്ത്
May 28, 2023, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത നാടായി കേരളം മാറിയെന്നും സ്ത്രീകളെ സംരക്ഷിക്കേണ്ടവര്‍ തന്നെ അവരെ ദ്രോഹിക്കുന്നവരായി മാറിയെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്. 'ഇടതു ഭരണം രാക്ഷസ ഭരണം രാക്ഷസ ഭരണം തുലയട്ടെ' എന്ന മുദ്രാവാക്യവുമായി മഹിളാ മോര്‍ച കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു ഭരണത്തില്‍ കേരളത്തിലെ സമസ്ത മേഖലയിലും അരക്ഷിതാവസ്തയാണ്. ലഹരിയുടെ ഉപയോഗം സാമൂഹ്യ ജീവീതത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. ഡോക്റ്റര്‍മാര്‍ക്ക് പോലും സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കില്ലെന്നതിന്റെ ഉദാഹരണമാണ് ഡോക്റ്റര്‍ വന്ദനയുടെ കൊലപാതകം. പൊലീസ് നിഷ്‌ക്രിയമായതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പിന് മാറി നില്‍ക്കാന്‍ സാധിക്കില്ല.
എല്ലാ മേഖലയിലും നമ്പര്‍ വണ്‍ എന്ന് പറഞ്ഞ് മേനി നടക്കുന്നവര്‍ കേരളത്തിലെ സാമൂഹ്യജീവിതത്തിലും സ്ത്രീ സുരക്ഷയിലുമുണ്ടായ വിഴ്ച കണ്ടില്ലെന്ന് നടിക്കുകയാണ്. സ്ത്രീകള്‍ക്ക് ധൈര്യപൂര്‍വം നിരത്തിലിറങ്ങി നടക്കാനും അഭിമാനത്തോടെ തൊഴിലിടങ്ങളില്‍ ഇടപെടുന്നതിനും സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് റീന മനോഹരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് മുഖ്യഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രടറി സാവിത്രിയമ്മ കേശവന്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സി പി അനിത നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kannur, Adv. K Srikanth, Woman, Freedom, Adv. K Srikanth says that Women do not have freedom of movement in Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

