Accident | ലോറിയുമായി കൂട്ടിയിടിച്ച് കാറിന് തീപ്പിടിച്ചു; ഒരാള്‍ക്ക് പരുക്ക്
അടൂര്‍: (www.kvartha.com) ലോറിയുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. എം സി റോഡില്‍ അടൂര്‍ വടക്കടത്തുകാവ് നടക്കാവ് ജങ്ഷനിലാണ് സംഭവം. അപകടത്തില്‍ കാര്‍ യാത്രികന്‍ കൊട്ടാരക്കര ശ്രീശൈലം ജയചന്ദ്രന് (56) പരുക്കേറ്റു. അടൂരില്‍നിന്ന് കൊട്ടാരക്കരക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയും അടൂരിലേക്ക് വരുകയായിരുന്ന സാന്‍ട്രോ കാറുമാണ് കൂട്ടിയിടിച്ചത്. തുടര്‍ന്ന് കാറിന്റെ മുന്‍വശത്ത് തീയുയര്‍ന്നത് നാട്ടുകാര്‍ കെടുത്തി.
കാറിനുള്ളില്‍ കുടുങ്ങിയ ജയചന്ദ്രനെ രണ്ട് യൂനിറ്റ് വാഹനവുമായി അഗ്‌നി രക്ഷസേനയെത്തി ഹൈഡ്രോളിക് കടര്‍, റോപ് എന്നിവ ഉപയോഗിച്ച് രക്ഷപ്പെടുത്തി, ആംബുലന്‍സില്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ സി റെജി കുമാര്‍, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍ രാമചന്ദ്രന്‍, അജികുമാര്‍ സേന അംഗങ്ങളായ ലിജികുമാര്‍, രഞ്ജിത്ത്, അജികുമാര്‍, ദിനൂപ്, സന്തോഷ്, സൂരജ്, സുരേഷ് കുമാര്‍ ഹോം ഗാര്‍ഡുമാരായ ഭാര്‍ഗവന്‍, സുരേഷ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉണ്ടായിരുന്നു.
Keywords: News, Kerala, Injured, Accident, Car, Fire, Adoor: One injured inroad accident.