Protest | പട്ടികജാതി - പട്ടികവര്‍ഗ സംവരണപ്പട്ടിക; സംസ്ഥാനത്ത് ആഗസ്ത് 21 ന് ബുധനാഴ്ച ആദിവാസി - ദലിത് സംഘടനകളുടെ ഹര്‍ത്താല്‍
തൊടുപുഴ: (KVARTHA) പട്ടികജാതി - പട്ടികവര്‍ഗ (SC-ST)അടിസ്ഥാനത്തില്‍ വിഭജിച്ച് ക്രീമിലെയര്‍ (Cream Layer) നടപ്പാക്കണമെന്ന സുപ്രീംകോടതി (Supreme Court) ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് 21-ന് ബുധനാഴ്ച സംസ്ഥാന ഹര്‍ത്താലിന് (Hartal) ആഹ്വാനം ചെയ്ത് ആദിവാസി-ദളിത് സംഘടനകള്‍. പട്ടികജാതി - പട്ടികവര്‍ഗ സംവരണപ്പട്ടിക അട്ടിമറിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ആദിവാസി - ദലിത് സംഘടനകള്‍ അറിയിച്ചു. ഭീം ആര്‍മിയും വിവിധ സംഘടനകളും ദേശീയതലത്തില്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണ് ഹര്‍ത്താലെന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയര്‍മാന്‍ നോയല്‍ വി ശാമുവേല്‍ അറിയിച്ചു. 24ന് എറണാകുളം അധ്യാപക ഭവനില്‍ ശില്‍പശാല നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സുപ്രീംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാ തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്സി - എസ്ടി ലിസ്റ്റ് 9ാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയ വിവധ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു.
വിഷയത്തില്‍ ദേശീയതലത്തില്‍ ഇടപെടുന്നതിനുവേണ്ടി വിവിധ സംഘടനാ നേതൃത്വങ്ങള്‍ക്ക് ശനിയാഴ്ച എറണാകുളം അധ്യാപകഭവനില്‍ ഏകദിന ശില്പശാല നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാടിനെ ഒഴിവാക്കും.
#KeralaHartal, #Adivasi, #Dalit, #SupremeCourt, #Reservation, #Protest, #India