Lightning | തൊഴിലുറപ്പ് ജോലിക്കിടെ ഇടിമിന്നലേറ്റ് 6 തൊഴിലാളികള്‍ക്ക് പരിക്ക്
അടിമാലി: (www.kvartha.com) മാങ്കുളത്ത് തൊഴിലുറപ്പ് ജോലിക്കിടെ ഇടിമിന്നലേറ്റ് ആറ് തൊഴിലാളികള്‍ക്ക് പരിക്ക്. കോളനിയിലെ ചിന്നത്തായി (38), മംഗല സ്വാമി (60 ), മല്ലിക (48 ), സുമതി (39), കല്യാണി (36), മേറ്റ് വിനീത രാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാങ്കുളം ചിക്കണം കുടി ആദിവാസി കോളനിയിലാണ് സംഭവം.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് ഇടിമിന്നലില്‍ ഇവര്‍ക്ക് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ചിന്നത്തായി, മംഗല സ്വാമി, മല്ലിക എന്നിവരെ അടിമാലി താലൂക് ആശുപത്രിയിലും മറ്റുള്ളവരെ മാങ്കുളത്തും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുടിയിലെ വേലപ്പന്റെ സ്ഥലത്തായിരുന്നു ജോലിയെടുത്തത്. 34 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്.
Keywords: News, Kerala, Injured, Lightning, hospital, Adimali: Six contract workers injured due to lightning.