അടിമാലി കൂട്ടക്കൊല: ഇരുട്ടില്‍ തപ്പി ലോക്കല്‍ പോലീസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

 


ഇടുക്കി: (www.kvartha.com 16/02/2015) അടിമാലി രാജധാനി ലോഡ്ജിലെ കൂട്ടക്കൊല സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. കൊല നടന്ന് നാലു ദിവസം പിന്നിട്ടപ്പോഴും ലോക്കല്‍ പോലിസിനു തുമ്പുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ആലോചിക്കുന്നത്.

കോട്ടയം െ്രെകംബ്രാഞ്ചിനാവും ചുമതലയെന്നാണ് അറിയുന്നത്. സംഭവം നടന്ന ലോഡ്ജും പരിസരവും മധ്യ മേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി ഇദ്ദേഹം ആശയവിനിമയം നടത്തി. പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചെന്നും താമസംവിനാ പിടിക്കാനാവുമെന്നാണ് കരുതുന്നതെന്നും എ.ഡി.ജി.പി. മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍ ലോക്കല്‍ പോലിസില്‍ നിന്നും അന്വേഷണം മാറ്റുന്ന കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പത്മകുമാര്‍ തയ്യാറായില്ല.

സന്ദര്‍ശന ശേഷം അടിമാലി സര്‍ക്കിള്‍ ഓഫിസിലെ അടച്ചിട്ട മുറിയില്‍ ഇടുക്കി ജില്ലാ പോലിസ് ചീഫ് അലക്‌സ് എം വര്‍ക്കി, ഡിവൈ.എസ്.പി. കെ. ബി പ്രഫുല്ല ചന്ദ്രന്‍, സി.ഐ. സജി മാര്‍ക്കോസ് എന്നിവരുമായി ഇദ്ദേഹം ചര്‍ച്ച നടത്തി. എ.ഡി.ജി.പി.യുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ച മുതല്‍ പോലിസിന്റെ വിവിധ സ്‌ക്വാഡുകള്‍ ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, തൃശൂര്‍ മേഖലകളില്‍ അന്വേഷണം നടത്തി.ആലുവ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും ആസം, ഒറീസ, ബംഗാള്‍ മേഖലകളിലേക്ക് പോയിട്ടുള്ള ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു.കോതമംഗലം സ്‌റ്റേഷന്‍ പരിധിയിലെ ചില ക്രിമിനല്‍ സംഘങ്ങളുടെ വിവരങ്ങളും സംഘം ശേഖരിക്കുന്നുണ്ട്.
അടിമാലി കൂട്ടക്കൊല: ഇരുട്ടില്‍ തപ്പി ലോക്കല്‍ പോലീസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

പോലിസ് സംഭവസ്ഥലത്തെത്താന്‍ മുക്കാല്‍ മണിക്കൂറിലേറെ വൈകിയത് ആക്ഷേപത്തിനിടയാക്കിയിരുന്നു.മാത്രമല്ല,കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം കണ്ടെത്താന്‍ കാലതാമസവുമുണ്ടായി. ഇതുമൂലം കൊലയ്ക്കു പിന്നില്‍ കുഞ്ഞുമുഹമ്മദാണെന്ന ഊഹാപോഹവും പ്രചരിച്ചു. വെളളിയാഴ്ചയാണ് അടിമാലി ടൗണിലെ രാജധാനി ലോഡ്ജില്‍ നടത്തിപ്പുകാരായ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷുമ്മ, ഭാര്യാ മാതാവ് നാച്ചി എന്നിവരെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Idukki, Murder, Case, Police, Investigates, Accused, Crime Branch, Adimali murder: investigation to crime branch 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia