Threatening | 'നടന് വിജയകുമര്‍ വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി'; പരാതിയുമായി മകള്‍ അര്‍ഥന
Jul 4, 2023, 18:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) നടന് വിജയകുമര്‍ വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയതായി മകളും നടിയുമായ അര്‍ഥന ബിനു. മുത്തശ്ശിയെയും സഹോദരിയെയും കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയത്. വീടിന്റെ വാതില്‍ പൂട്ടിയതിനാല്‍ ജനലിലൂടെയായിരുന്നു നടന്റെ ഭീഷണിയെന്നും അര്‍ഥന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
അമ്മയെയും സഹോദരിയെയും തന്നെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസില്‍ കേസ് നിലനില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്നും അര്‍ഥന പറയുന്നു. താന്‍ പറയുന്ന സിനിമകളില്‍ മാത്രമേ മകള്‍ അഭിനയിക്കാവൂ എന്നും പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ സിനിമാഭിനയം നിര്‍ത്തുമെന്നും പറയുന്നുണ്ട്. വിജയകുമാര്‍ ജനല്‍ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതില് ചാടി പോകുന്ന വീഡിയോയും അര്‍ഥന പങ്കുവെച്ചിട്ടുണ്ട്.
സഹായത്തിനായി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിട്ടും നടപടിയില്ലാത്തതിനാലാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ജീവിക്കാന്‍ വേണ്ടി തന്റെ മുത്തശ്ശി തന്നെ വിറ്റുവെന്നും വിജയകുമാര്‍ ആരോപിച്ചതായും അര്‍ഥന പറയുന്നു.
'എന്റെ മാതാപിതാക്കള്‍ നിയമപരമായി വിവാഹമോചിതരായവരാണ്. ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസ്സിനു മുകളില്‍ പ്രായമുള്ളഅമ്മൂമ്മയ്ക്കൊപ്പം ഞങ്ങളുടെ അമ്മ വീട്ടില്‍ ആണ് താമസിക്കുന്നത്. വര്‍ഷങ്ങളായി ഇത്തരത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറുന്നത് അദ്ദേഹത്തിന്റെ പതിവാണ്. ഇതിനെതിരെ നിരവധി തവണ ഞങ്ങള്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.' -അര്‍ഥന പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Actress, Arthana Binu, Actor, Vijayakumar, Actress Arthana Binu against actor Vijayakumar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


