SWISS-TOWER 24/07/2023

നടന്‍ ദിനേശ് എം മനയ്ക്കലാത്തിനെ ട്രെയിന്‍ ഇടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 14.01.2020) നടന്‍ ദിനേശ് എം മനയ്ക്കലാത്തിനെ(51) ട്രെയിന്‍ ഇടിച്ചു മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കള്‍ പുലര്‍ച്ചെ രണ്ടേകാലോടെ തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ചെന്നൈ- കൊല്ലം സുവിധ എക്‌സ്പ്രസ് കടന്നുപോയപ്പോള്‍ പരുക്കേറ്റ് ട്രാക്കില്‍ കിടക്കുന്ന നിലയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂരിലെ സ്റ്റുഡിയോയില്‍ ഡബ്ബിങ് കഴിഞ്ഞു മടങ്ങുന്നതിനിടയിലാണ് അപകടം എന്നാണ് വിവരം.

നാടക-ചലച്ചിത്ര-സീരിയല്‍ നടനായിരുന്നു അദ്ദേഹം. തൃശൂര്‍ ആറാട്ടുപുഴ പല്ലിശേരിയിലാണ് ജനനം. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍ എം മനയ്ക്കലാത്തിന്റെ സഹോദരപുത്രനാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, കവി, കഥാകൃത്ത് എന്നീ നിലകളിലും മികവു തെളിയിച്ച അദ്ദേഹം പ്രഫഷനല്‍ നാടകരംഗത്തു സജീവമായി. സംസ്ഥാന പ്രഫഷനല്‍ നാടക മത്സരത്തില്‍ ഇത്തവണ മികച്ച സഹനടനുള്ള പുരസ്‌കാരം ദിനേശിനായിരുന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന സൈലന്‍സര്‍ ആണ് അവസാനം അഭിനയിച്ച സിനിമ.

നടന്‍ ദിനേശ് എം മനയ്ക്കലാത്തിനെ ട്രെയിന്‍ ഇടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ കൊടയ്ക്കാടത്ത് അരവിന്ദാക്ഷ മേനോന്റെയും പത്മാവതിയമ്മയുടെയും മകനാണ്. മക്കള്‍: ശ്രീജിത്ത്, മൃദുല. സംസ്‌കാരം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Thrissur, News, Kerala, Actor, Death, Train Accident, Hospital, Actor Dinesh M Manakkalath dead in train accident
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia