Stray Dog | തെരുവുനായ വിഷയം; സ്‌പെഷ്യല്‍ പ്രോജക്ടുകള്‍ അടിയന്തിരമായി സമര്‍പിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രി എം ബി രാജേഷ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) തെരുവുനായ വിഷയവുമായി ബന്ധപ്പെട്ടുള്ള സ്‌പെഷ്യല്‍ പ്രോജക്ടുകള്‍ അടിയന്തിരമായി സമര്‍പിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി സുലേഖാ സോഫ്റ്റ് വെയറില്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Aster mims 04/11/2022

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണസമിതി തീരുമാനമെടുത്ത് നേരിട്ട് പ്രോജക്ട് വിവരങ്ങള്‍ രേഖപ്പെടുത്തി നിര്‍വഹണവുമായി മുന്‍പോട്ട് പോകാം. നിലവിലുള്ള പദ്ധതി തുക കണക്കാക്കാതെ തന്നെ പ്രോജക്ടുകള്‍ വയ്ക്കാനാകും. അടുത്ത പദ്ധതി ഭേദഗതി സമയത്ത് ഈ തുക ക്രമീകരിച്ചാല്‍ മതി. തെരുവ് നായ വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലുകള്‍ക്കായാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.

Stray Dog | തെരുവുനായ വിഷയം; സ്‌പെഷ്യല്‍ പ്രോജക്ടുകള്‍ അടിയന്തിരമായി സമര്‍പിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രി എം ബി രാജേഷ്

Keywords: Thiruvananthapuram, News, Kerala, Minister, Dog, Stray-Dog, Action for urgent interventions regarding the stray dog issue.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script