കോടതി മുറ്റത്ത് പയ്യോളി മനോജ് വധക്കേസ് പ്രതികളുടെ തുറന്നുപറച്ചില്‍
Sep 26, 2012, 18:26 IST
കോഴിക്കോട്: പയ്യോളി മനോജ് വധക്കേസ് പ്രതികള്‍ കോടതി മുറ്റത്ത് പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്ന് പാര്‍ട്ടി വാക്കുനല്‍കിയതാണെന്നും കേസ് അന്‍വേഷിക്കുന്ന സി.ഐ ഡി.വൈ.എഫ്.ഐക്കാരനാണെന്നും പാര്‍ട്ടി നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും പ്രതികള്‍ വെളിപ്പെടുത്തി. ഒന്നാം പ്രതി അജിത് കുമാര്‍ അടക്കമുള്ള പ്രതികളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്‍പില്‍ പാര്‍ട്ടിക്കെതിരെ തുറന്നടിച്ചത്.
ഇതേസമയം പ്രതികളുടെ നുണപരിശോധനാ ആവശ്യം കോഴിക്കോട് മൂന്നാം അഡീഷണല്‍സെഷന്‍സ് കോടതി തള്ളി. മനോജ് വധക്കേസില്‍ സിപിഐ(എം) തങ്ങളെ ആസൂത്രിതമായി പ്രതികളാക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് പിടിയിലായ ആറ് സിപിഐ(എം) പ്രവര്‍ത്തകര്‍ നുണപരിശോധന ആവശ്യവുമായി കോടതിയെ സമീപിച്ചത്. നേരത്തെ കേസിലെ പതിനാല് സിപിഐ(എം) പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.കേസില്‍ ഇടപെടാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. കഴിഞ്ഞ ഫെബ്രുവരി 18നാണ് ബിജെപി പ്രവര്‍ത്തകനായ പയ്യോളി മനോജ് കൊല്ലപ്പെട്ടത്.
Keywords: Kerala, Payyoli Manoj murder case, CPM, accused, BJP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.