തന്ത്രി കേസ് വിധിക്കുമുമ്പ് ആറാംപ്രതി സൗദിയിലേക്ക് കടന്നു
Jul 31, 2012, 05:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Kandararu Mohanaru |
എറണാകുളം അഡീ. സെഷന്‍സ് കോടതി (2) യാണ് ചൊവ്വാഴ്ച രാവിലെ കേരളത്തിനകത്തും പുറത്തും കോളിളക്കം സൃഷ്ടിച്ചകേസില്‍ വിധിപറയാനിരിക്കുന്നത്. വിധികേള്ക്കാനും അറിയാനും പ്രതികളും ബന്ധുക്കളും അഭിഭാഷകരും കൊച്ചിയിലെത്തിയിട്ടുണ്ട്.
കേസിലെ ഒന്നാംപ്രതി പെണ്വാണിഭറാണി ശോഭജോണിനെ പോലീസ് ജയിലില്‍ നിന്ന് കോടതിയിലെത്തിക്കും. മധൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വരാപ്പുഴ പെണ്വാണിഭകേസിലകപ്പെട്ട് ശോഭ ഒരുവര്‍ഷത്തോളമായി ജയിലിലാണ്. ശോഭക്കൊപ്പം പിടികൂടിയ ബെച്ചു റഹ്മാന് കേസില്‍ ജ്യാമ്യംനേടി പുറത്താണുള്ളത്. അസി. സെഷന്‍സ് ജഡ്ജ് പി.ഇ. ഹരിഗോവിന്ദനാണ് വിധി പ്രഖ്യാപിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മണിലാലാണ് ഹാജരായത്.
- കെ.എസ്. ഗോപാലകൃഷ്ണന്
Related News:
ശബരിമലതന്ത്രി പെണ്‍വാണിഭക്കേസ്; 31ന് വിധി പറയും
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

