Police Custody | 'സ്കൂടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി'; ബസും ഡ്രൈവറും കസ്റ്റഡിയില്‍
Feb 28, 2023, 09:54 IST
കളമശ്ശേരി: (www.kvartha.com) സ്കൂടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന സംഭവത്തില്‍ ബസും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍. ഇടപ്പള്ളി -പുക്കാട്ടുപടി റോഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
പൊലീസ് പറയുന്നത്: പുക്കാട്ടുപടി-ഐലന്‍ഡ് പാതയിലോടുന്ന ബസ് സ്കൂടറില്‍ തട്ടി നിര്‍ത്താതെ പോയി. പിന്നാലെ വന്ന ബൈക് യാത്രക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ ബസ് തടയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്തു. നിസാര പരുക്കേറ്റ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: News, Kerala, Accident, Woman, bus, Custody, Police, Accident: Bus and driver in police custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.