മലപ്പുറത്ത് 14കാരന് ക്രൂരമര്‍ദ്ദനം; ബാംഗ്ലൂര്‍ സ്വദേശി അറസ്റ്റില്‍
Aug 5, 2012, 13:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: മലപ്പുറത്ത് മാനസീക വളര്‍ച്ചയെത്താത്ത 14കാരന് ബാംഗ്ലൂര്‍ സ്വദേശിയായ സ്കൂള്‍ വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം. പൈപ്പുകൊണ്ട് അടിയേറ്റ് ശരീരമാസകലം മുറിവേറ്റ വിദ്യാര്‍ഥി പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.
വെങ്ങാട് ആന്ദഭവന്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ് അബ്ദുല്‍ റിയാസ്. ഇന്നലെ വൈകുന്നേരം എട്ടു മണിയോടെയാണ് മൂര്‍ക്കനാട് റോഡിലെ പാലത്തിന് സമീപം അവശനായി കിടക്കുന്ന കുട്ടിയെ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. തലയ്ക്ക് ചതവേറ്റിട്ടുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആനന്ദഭവനിലെ ജീവനക്കാരാണ് മര്‍ദിച്ചതെന്നും അടിച്ചതിന് കാരണമറിയില്ലന്നും അബ്ദുല്‍ റിയാസ് പറഞ്ഞു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ വാര്‍ഡന്‍ ബാംഗൂര്‍ സ്വദേശി ബ്രിട്ടോയെയും സൂപ്പര്‍വൈസറെയും പോലീസ് കസ്റ്റഡിയിലെടുത്തു. അടിയേറ്റശേഷം അബ്ദുല്‍ റിയാസ് സ്കൂളില്‍ നിന്നും ഇറങ്ങിയോടി വഴിയരികില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മഞ്ചേരി പന്തല്ലൂരില്‍ അലീമയുടെ മകനാണ്. ഒരു മാസം മുമ്പാണ് അബ്ദുല്‍ റിയാസ് ആനന്ദ ഭവനിലെത്തിയത്. പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

English Summery
Abuse: Bangalore native arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.