Abdul Kareem Cheleri | തലശേരി കൊലപാതക കേസ്: പ്രതികളെ സിപിഎം പരസ്യമായി തള്ളിപ്പറയണമെന്ന് അബ്ദുല്‍ കരീം ചേലേരി
Nov 26, 2022, 18:50 IST
കണ്ണൂര്‍: (www.kvartha.com) ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരായ സിപിഎം പ്രതികരണം ആത്മാര്‍ഥതയോടെയാണെങ്കില്‍ തലശേരിയില്‍ കൊലചെയ്യപ്പെട്ട ശമീര്‍, ഖാലിദ് എന്നിവരുടെ കൊലപാതകത്തിന് ഉത്തരവാദികളായ പാറയില്‍ ബാബു ഉള്‍പെടെയുള്ളവരെ സിപിഎം പരസ്യമായി തള്ളിപ്പറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി ആവശ്യപ്പെട്ടു. തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യ മാഫിയ സംഘത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നാട്ടിലെ പൊതു പ്രവര്‍ത്തനങ്ങളിലും വ്യാപൃതരായ രണ്ട് പൊതുപ്രവര്‍ത്തകരാണ് കൊലചെയ്യപ്പെട്ടത്. കൊല നടത്തിയ പാറയില്‍ ബാബു സജീവ സിപിഎം പ്രവര്‍ത്തകനും ഉമ്മന്‍ചാണ്ടി വധശ്രമ കേസിലെ പ്രതിയുമാണ്.
മരണപ്പെട്ടവരും സിപിഎം പ്രവര്‍ത്തകരാണ്. രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും കൊലപാതകിയെ സിപിഎം നേതൃത്വം തള്ളിപ്പറയാത്തത് ദുരൂഹമാണെന്ന് കരീം ചേലേരി പറഞ്ഞു. കൊല്ലപ്പെട്ട ശമീറിന്റെയും ഖാലിദിന്റെയും വസതികള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അഡ്വ. കെ എ ലത്വീഫ്, എ കെ അബൂട്ടി ഹാജി, ബശീര്‍ ചെറിയാണ്ടി, ശാനിദ് മേക്കുന്ന്, തസ്ലിം ചേറ്റംകുന്ന് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Keywords: Kannur, News, Kerala, Case, Politics, CPM, Abdul Kareem Cheleri about Thalassery double murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.