Camp | ആം ആദ്മി പാര്‍ടി ജില്ലാ പഠന കാംപ് കണ്ണൂരില്‍ മെയ് 18ന് നടത്തും

 


കണ്ണൂര്‍: (www.kvartha.com) ആം ആദ്മി പാര്‍ടിയുടെ ജില്ലാ കാംപ് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹോളില്‍ മെയ് 18ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യുവില്‍സണ്‍ ഉദ്ഘാടനം ചെയ്യും. 

ജില്ലാ പ്രസിഡന്റ് ടി ടി സ്റ്റീഫന്‍ അധ്യക്ഷനാകും. സംസ്ഥാനത്തെ 14 ജില്ലകളിലും ഇത്തരം കാംപുകള്‍ നടക്കുന്നുണ്ട്. യുവാക്കള്‍ വനിതകള്‍, കര്‍ഷക തൊഴിലാളികള്‍, പ്രൊഫഷനുകള്‍ തുടങ്ങിയവരെ പാര്‍ട്ടിയുടെ മുന്‍ ധാരയിലേക്കു കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ കാംപിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടക അറിയിച്ചു. 

Camp | ആം ആദ്മി പാര്‍ടി ജില്ലാ പഠന കാംപ് കണ്ണൂരില്‍ മെയ് 18ന് നടത്തും

വാര്‍ത്താസമ്മേളനത്തില്‍ ടി ടി സ്റ്റീഫന്‍, പി പി ജയദേവ്, കെ അസിസ് എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Aam Aadmi Party, District study camp, Aam Aadmi Party district study camp will be held in Kannur on May 18.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia