SWISS-TOWER 24/07/2023

ആര്‍.എസ്.പിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം: തടസം കോണ്‍ഗ്രസിലെ ഗ്രൂപ്പ് മത്സരമെന്ന് എ.എ അസീസ് എം.എല്‍.എ

 


കാഞ്ഞങ്ങാട്: (www.kvartha.com 29.07.2015) കോണ്‍ഗ്രസിലെ ഗ്രൂപ്പ് മത്സരം മൂലമാണ് ആര്‍.എസ്.പി.ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് എം.എല്‍.എ പറഞ്ഞു. യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ ഞങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ ആരും എതിര്‍ത്തില്ലെന്ന് മാത്രമല്ല ചിലര്‍ അനുകൂലിക്കുകയും ചെയ്തുവെന്നും അദ്ദേഹം കാഞ്ഞങ്ങാട് പറഞ്ഞു.

ആര്‍.എസ്.പി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ബേക്കല്‍ ഇന്റര്‍ നാഷണല്‍ ഓഡിറ്റോറിയത്തില്‍ എത്തിയ അസീസ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനും, അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരുവിക്കര സീറ്റും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ചിലരെങ്കിലും ഒരു വിഷയമായി കരുതി ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.

ആര്‍.എസ്.പി മാന്യമായി പ്രതികരിച്ചു. അത് കൊണ്ട് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ സ്പീക്കറാകില്ല എന്ന് ആരെങ്കിലും കരുതിയാല്‍ തികച്ചും അവര്‍ക്ക് തെറ്റ് പറ്റും. ആര്‍.എസ്.പി പ്രതിനിധി ഈ നിയമ സഭയില്‍ തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിക്കും. അരുവിക്കരയിലെ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടത് കക്ഷികളായ സി.പി.എമ്മുംസി.പി.ഐയും ഇരുട്ടില്‍ തപ്പുകയാണ്. എന്ത് ചെയ്യണമെന്ന് അവര്‍ക്ക് അറിയുന്നില്ല. ഇത് ഇടത് പക്ഷത്തെ പാര്‍ട്ടികള്‍ നേരിടുന്ന തകര്‍ച്ചയാണ്.

ഇത്തവണ ആര്‍.എസ്.പി ദേശീയ സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് ബി.ജെ.പി.യുടെ വര്‍ഗീയ ഫാസിസ്റ്റ് ഭരണത്തെ നേരിടുവാന്‍ മതേതര കൂട്ടായ്മ ഉണ്ടാക്കുക എന്നതാണ്. കോണ്‍ഗ്രസിനെയും ഇടത് പക്ഷത്തെയും ഒരുമിപ്പിച്ചു നിര്‍ത്തുക എന്നതിന് കഴിയുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം ആര്‍.എസ്.പി.യാണ്. കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പവും ദേശീയ തലത്തില്‍ ഇടത് പക്ഷത്തും പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് ഇരു നേതൃത്വത്തെയും കൂട്ടി യോജിപ്പിച്ച് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അസീസ് പറഞ്ഞു. ആര്‍.എസ്.പി ജില്ലാ സെക്രട്ടറി പി.സി രാജേന്ദ്രന്‍, ആര്‍.വൈ എഫ് സംസ്ഥാന സെക്രട്ടറി സി.എ കരീം ചന്തേര, കെ. ലക്ഷ്മണന്‍ നമ്പ്യാര്‍ എന്നിവരും സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു.

ആര്‍.എസ്.പിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം: തടസം കോണ്‍ഗ്രസിലെ ഗ്രൂപ്പ് മത്സരമെന്ന് എ.എ അസീസ് എം.എല്‍.എ


Keywords : Kanhangad, Kerala, Congress, UDF, Government, Oommen Chandy, CPM, LDF, RSP, A.A Azeez MLA.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia