Commemoration | ഗാന്ധിജിയുടെ വടകര സന്ദര്‍ശനത്തിന് 91 വയസ്; ത്യാഗമാനസത്താല്‍ ചരിത്രത്തില്‍ തിളങ്ങി കൗമുദി


● 1934 ൽ ഗാന്ധിജി വടകര സന്ദർശിച്ചു.
● 13 കാരിയായ കൗമുദി തന്റെ ആഭരണങ്ങൾ ദാനം ചെയ്തു.
● ഈ ത്യാഗം ഗാന്ധിജിയെ ആഴത്തില്‍ സ്പര്‍ശിച്ചു.
കണ്ണൂര്‍: (KVARTHA) തന്റെ ജീവിത കാലയളവില്‍ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി കേരളത്തില്‍ അഞ്ചു തവണയാണ് സന്ദര്‍ശനം നടത്തിയത്. അതില്‍ നാലാമത്തെ സന്ദര്‍ശനമായിരുന്നു വടകരയിലേത്. ഗാന്ധിജിയുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് പതിച്ച ഒരു പെണ്‍കുട്ടിയുടെ മഹാത്യാഗത്തിന് ജനുവരി 13ന് 91 വയസ്. കണ്ണൂര്‍ കാടാച്ചിറ സ്വദേശിനിയായ കൗമുദി എന്ന 13 കാരി താന്‍ ചെയ്ത സത്കര്‍മ്മം കൊണ്ട് മഹാത്മജിയുടെ കണ്ണുനീര്‍ നിറച്ചതും കൗമുദി എന്ന പെണ്‍കുട്ടിയുടെ ത്യാഗത്തെ രാജ്യം മുഴുവന്‍ നെഞ്ചില്‍ ഏറ്റുവാങ്ങിയതുമായ സംഭവം അരങ്ങേറിയത് 1934 ജനുവരി 13ന് ആയിരുന്നു.
അയിത്തോച്ഛാടനത്തിന്റ ഭാഗമായി ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് ഗാന്ധിജി വടകരയിലെത്തുന്നത്. കോട്ടപ്പറമ്പിലായിരുന്നു വരവേല്‍പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കുന്നതിനിടെ വടകരയിലെത്തിയത്തിയ ഗാന്ധിജിക്ക് ഗാന്ധിജി തന്റെ പ്രസംഗത്തിന് ശേഷം ഹരിജനോദ്ധാരരണ ഫണ്ടിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോട്ടപ്പറമ്പില്‍ ചക്കര വില്‍ക്കാനെത്തിയ ഇരിങ്ങല്‍ പെരിങ്ങാട്ട് കോവുമ്മല്‍ വേട്ടുവന്‍കണ്ടി മാണിക്കം എന്ന വയോധികയാണ് തന്റെ കര്‍ണാഭരണങ്ങള്‍ അഴിച്ചു നല്‍കി ഈ സംരംഭത്തില്‍ ആദ്യമായി പങ്കാളിയായത്.
മറ്റുപലരില്‍ നിന്നുമായി ലഭിച്ച ആഭരണങ്ങള്‍ മഹാത്മജി പരസ്യമായി ലേലം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ഒരു 13 കാരിയായ ബാലിക മഹാത്മജിയെ തേടി വരികയായിരുന്നു. കൊച്ചു ബാലികയ കണ്ട് സന്തോഷപൂര്‍വം അവളെ മഹത്മജി ആലിംഗനം ചെയ്തപ്പോള്‍ ഗാന്ധിജിയെ ഞെട്ടിച്ചുകൊണ്ട് അവള്‍ ആദ്യം തന്റെ കയ്യിലെ ആഭരണങ്ങള്‍ അഴിച്ചു മഹാത്മവിനെ ഏല്‍പ്പിച്ചു. അത്ഭുതത്തോടെ നിന്ന മഹാത്മാവിന് നേരെ ആ ബാലിക പിന്നീട് തന്റെ കഴുത്തിലെയും കര്‍ണത്തിലെയും ആഭരണങ്ങള്‍ കൂടി ഊരി നല്‍കി ചരിത്രത്തിലേക്ക് നടന്നടുക്കുകയായിരുന്നു.
മോളെ നീ ഈ ചെയ്യുന്നത് നിന്റെ അച്ഛനമ്മമാരുടെ അനുവാദത്തോടെയാണോ എന്ന് ഗാന്ധിജി ചോദിച്ചപ്പോള്‍ അഭിമാനപുരസരം തലയുയര്‍ത്തി കൗമുദി തന്റെ കൂടെ വന്ന അച്ഛനെയും അമ്മയെയും ചൂണ്ടിക്കാണിക്കുകയായിരുന്നു. അത്യാദരവോടെ അത്ഭുത സ്തബ്ധമായി നിന്നു പോയ മഹാത്മജി വികാരഭരിതനായി. സ്‌നേഹവും ദയയും പ്രവഹിക്കുന്ന തന്റെ വാക്കുകള്‍ ശ്രവിക്കാന്‍ കോട്ടപ്പറമ്പില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ആ കൊച്ചു ബാലികയോട് പറഞ്ഞുപറഞ്ഞു, 'മകളെ
നിന്റെ ത്യാഗം നീ ഉപേക്ഷിച്ച ആഭരണങ്ങളേക്കാള്‍ സത്യസന്ധമാണ്', ഗാന്ധിജി കൗമുദിയുടെ ഓട്ടോഗ്രാഫില്‍ അതേ വരികള്‍ കുറിക്കുകയും ചെയ്തു.
ചരിത്രത്തില്‍ മായാതെ കിടക്കുന്ന ഗാന്ധിജിയുടെ വരികള്‍ക്കും ഗാന്ധിജിയുടെ വടകര സന്ദര്‍ശനത്തിനും 91 വയസ് പൂര്‍ത്തിയാകുന്നു. 1934 ജനുവരി 19ന് പുറത്തിറങ്ങിയ 'ഹരിജനി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും ഗാന്ധിജി കൗമുദിയുടെ ധീരകൃത്യത്തെ കുറിച്ച് എഴുതി. മഹാത്മാവ് അന്നു നല്‍കിയ ജീവിതോപദേശം മരണംവരെ തുടര്‍ന്ന് കൗമുദി എന്ന ബാലിക പിന്നീട് ജീവിതത്തില്‍ മരണംവരെയും ആഭരണങ്ങള്‍ ധരിച്ചിട്ടില്ല.
ഖാദി വസ്ത്രങ്ങള്‍ മാത്രം ധരിച്ച് ഹിന്ദി പ്രചാരകയായി തികച്ചും സന്യാസി തുല്യമായ ഗാന്ധിയന്‍ ജീവിതരീതി നയിച്ച കൗമുദി ടീച്ചര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കാത്ത ജയിലില്‍ പോകാത്ത സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും മേലെയായിരുന്നു അവര്‍ രാഷ്ട്രത്തിന് നല്‍കിയ സന്ദേശം.
#Gandhiji #Kaumudi #Vadakara #India #Sacrifice #Harijan #History #Inspiration #SocialJustice #Kerala