Analysis | എന്താണ് ലൈംഗികശേഷി പരിശോധന, എങ്ങനെയൊക്കെയാണ് നടത്തുന്നത്? വിശദമായി അറിയാം
● തെളിവുകൾ ശേഖരിക്കുന്നതിന് ശാസ്ത്രീയ പരിശോധനകൾ അനിവാര്യമാണ്.
● ശുക്ല പരിശോധന, അൾട്രാസൗണ്ട് സ്കാൻ എന്നിവയാണ് സാധാരണയായി നടത്തുന്ന പരിശോധനകൾ.
● പല രാജ്യങ്ങളിലും ഈ പരിശോധനകളെക്കുറിച്ച് കർശന നിയമങ്ങൾ നിലവിലുണ്ട്.
കെ ആർ ജോസഫ്
(KVARTHA) ഇന്ന് പീഡനക്കേസുകളും ബലാത്സംഗക്കേസുകളും നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്ന വാർത്തകളാണ് അനുദിനവും നാം കേട്ടുകൊണ്ടിരിക്കുന്നത്. സ്ത്രീകൾ മാത്രമല്ല, കൊച്ചു കുട്ടികൾ വരെ പീഡനത്തിന് ഇരയാകുന്നു എന്ന ഞെട്ടിക്കുന്ന സൂചനകളാണ് മിക്കവാറും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പോക്സോ കേസുകൾ പോലും അനുദിനം വർദ്ധിച്ചുവരുന്നു എന്ന് ചുരുക്കം. നമ്മുടെ നാടിൻ്റെ വല്ലാത്ത ഒരു അവസ്ഥയായി ഇത് മാറിയിരിക്കുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നമ്മുടെ സിനിമ മേഖലയിലെ പീഡനകഥകളും നാട്ടിൽ പാട്ടായിക്കൊണ്ടിരിക്കുന്നു.
നമ്മൾ ആരാധിച്ചിരുന്ന പല നടന്മാരുടെ മുഖം മൂടികൾ അഴിഞ്ഞുവീണുകൊണ്ടും ഇരിക്കുന്നു. പല നടന്മാരും ഇതിൻ്റെ പേരിൽ കേസുകളുടെ പിറകെ ഓടുന്ന കാഴ്ചയാണ് കാണുന്നത്. എന്തായാലും നമ്മുടെ നാടിൻ്റെ ദുഷിച്ച അവസ്ഥയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ഇവിടെ പീഡന പരാതി അല്ലെങ്കിൽ ബലാത്സംഗക്കേസുകൾ ഉയർന്നുവരുമ്പോൾ നാം നിത്യേന കേൾക്കുന്ന കാര്യമാണ് ലൈംഗികശേഷി പരിശോധന എന്നത്. ഈ വാക്ക് ഇപ്പോൾ എല്ലാവർക്കും ചിരപരിചിതമാണെങ്കിലും ഇതിനെക്കുറിച്ച് വിശദമായി അറിയുന്നവർ കുറവായിരിക്കും.
ഒരു വ്യക്തിയുടെ ലൈംഗികശേഷി തെളിയിക്കാൻ നടത്തുന്ന പരിശോധനയാണിത് എന്ന് നമുക്ക് ഒറ്റവാക്കിൽ ഉത്തരം പറയാൻ സാധിച്ചെന്ന് ഇരിക്കും. പക്ഷേ, അത് ഏത് രീതിയിൽ എങ്ങനെയൊക്കെ എന്നതിനെപ്പറ്റിയുള്ള അറിവ് പലർക്കും കുറവാണ്. എന്താണ് ലൈംഗികശേഷി പരിശോധന. ഏതൊക്കെ രീതിയിലാണ് ഇതിൻ്റെ പരിശോധനകൾ.. അത് എങ്ങനെയൊക്കെ.. ഇവയെല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'പീഡനക്കേസുകളും ബലാത്സംഗക്കേസുകളും വാർത്തയാകുമ്പോൾ പലപ്പോഴും ഉയർന്നുകേൾക്കുന്ന ഒന്നാണ് ലൈംഗികശേഷി പരിശോധന. പല തെറ്റിദ്ധാരണകളും ഈ പരിശോധനയെ ചുറ്റിപ്പറ്റി സാധാരണക്കാർ മനസിൽവച്ച് പുലർത്തുന്നുണ്ട്. പേര് പോലെ തന്നെ ഒരു വ്യക്തിയുടെ ലൈംഗികശേഷി തെളിയിക്കാൻ നടത്തുന്ന പരിശോധനയാണിത്. ബലാത്സംഗം പോലുള്ള കേസുകളിലെ പ്രതികളെയാണ് ഈ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.
കുറ്റകൃത്യം ചെയ്യാൻ ശാരീരികമായി പ്രതിയ്ക്ക് ശേഷിയുണ്ടോ എന്ന് അറിയാനാണ് പരിശോധന. ലൈംഗികാതിക്രമ കേസുകളിൽ ചില പ്രതികൾ തങ്ങൾക്ക് ലൈംഗികശേഷി ഇല്ലെന്ന് വരെ വാദിക്കാൻ ശ്രമം നടത്താറുണ്ട്. ഇത്തരത്തിലുള്ള വാദത്തിനെതിരെയുള്ള തെളിവാണ് ലൈംഗികശേഷി പരിശോധന അഥവാ പൊട്ടൻസി ടെസ്റ്റ്. പൊട്ടൻസി ടെസ്റ്റുകൾക്കായി പലരീതികൾ അവലംബിക്കാറുണ്ട്. സെമൻ അനാലിസിസ്, പീനൈൽ ഡോപ്ലർ അൾട്രാസൗണ്ട്,വിഷ്വൽ ഇറക്ഷൻ എക്‌സാമിനേഷൻ എന്നിവയാണവ
1. സെമൻ അനാലിസിസ്:
പുരുഷ ശുക്ലത്തിന്റെ പരിശോധനയും അതിൽ അടങ്ങിയിട്ടുള്ള ബീജത്തിന്റെ അളവുമാണ് ഇവിടെ പരിശോധിക്കുന്നത്. പുരുഷന് പ്രത്യുത്പാദന ശേഷിയുണ്ടോ എന്ന് തിരിച്ചറിയാൻ ഈ പരിശോധനയാണ് നടത്തുന്നത്. പുരുഷന്റെ ലൈംഗികശേഷി നിർണയിക്കുന്നതിൽ ബീജത്തിന്റെ അളവിന് നിർണായകമായ പങ്കാണ് വഹിക്കുന്നത്. എന്നാൽ ഉദ്ധാരണശേഷിയെ വിലയിരുത്താൻ ഈ പരിശോന അപര്യാപ്തമെന്നാണ് ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
2. വിഷ്വൽ ഇറക്ഷൻ എക്‌സാമിനേഷൻ
പുരുഷന്റെ വൃഷണത്തെയാണ് പരിശോധനയ്ക്കായി വിധേയമാക്കുന്നത്. ഉത്തേജിതമായ സമയത്തും ഉത്തേജനം കുറഞ്ഞ സമയത്തുമുള്ള പെനിസിന്റെ മാറ്റം ഡോക്ടർമാർ പരിശോധിക്കുന്നു. ഏതെങ്കിലും തകരാറുകളും അല്ലെങ്കിൽ പരിക്കുകൾ പരിശോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. രാവിലെകളിലോ, ഉറക്കത്തിലോ സംഭവിക്കുന്ന ഉദ്ധാരണവും ഈ പരിശോധനയിൽ വിലയിരുത്തും.
3. പീനൈൽ ഡോപ്ലർ അൾട്രാസൗണ്ട്
ഉദ്ധാരണശേഷി വിലയിരുത്തുന്നതിന് ഏറ്റവുമധികം സഹായകമാകുന്ന പരിശോധനാരീതിയാണ് പീനൈൽ ഡോപ്ലർ അൾട്രാസൗണ്ട്. ലിംഗത്തിൽ മരുന്ന് കുത്തിവച്ച ശേഷം പല തവണകളായി അൾട്രാസൗണ്ട് സ്‌കാൻ ചെയ്യുന്നതാണ് ഈ രീതി. ലിംഗത്തിലേ ക്കുള്ള രക്തയോട്ടത്തിന്റെ ഗതി മനസ്സിലാക്കാനാണ് ഇത് ചെയ്യുന്നത്. എത്ര അളവിൽ, എത്ര ശക്തമായിട്ടാണ് ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം എന്ന് അറിയാനുള്ള പരിശോധനയാണിത്.
ഇത്കൂടാതെ രക്തപരിശോധന, എൻപിടി, ഹോർമോൺ പരിശോധന എന്നിവയും നടത്തുന്നു.
രക്തപരിശോധന:
പ്രമേഹമോ, വൃക്കസം ബന്ധമായ രോഗങ്ങളോ കുറ്റാരോപിതനായ വ്യക്തിയുടെ ലൈംഗികക്ഷമതയെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള പരിശോധനയാ ണിത്.
എൻപിടി:
റിജിസ്‌കാൻ മോണിറ്ററിങ്ങ്- ഉറക്കത്തിലൊ ഉണരുമ്പോഴോ പെട്ടന്ന് ഉദ്ധാരണം ഉണ്ടാകുന്നു ണ്ടോ എന്നറിയാനായി നടത്തുന്ന പരിശോധന.
ടെസ്റ്റിസ്റ്റിറോൺ:
പുരുഷ ഹോർമോണായ ടെസ്റ്റിസ്റ്റിറോണിന്റെ രക്തത്തിലെ അളവ് അറിയാനായി നടത്തുന്ന പരിശോധനയാണിത്.
പീഡനക്കേസുകളിലെ പ്രതികളോട് സ്വയംഭോഗം ചെയ്ത് ശുക്ലം പരിശോധനയ്ക്ക് കൊടുക്കാൻ മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന് കണ്ടതിനെത്തുടർന്ന് ഇത് പിന്നീട് വിലക്കി'.
ഈ കാലഘട്ടത്തിൽ അത്യാവശ്യം പൊതുസമൂഹം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. അറിവ് ഇല്ലായ്മയാണ് നമ്മെ പലപ്പോഴും അപകടത്തിലേയ്ക്ക് നയിക്കുന്നതും പലരും നമ്മെ ചൂഷണം ചെയ്യാൻ ഇടയാക്കുന്നതും. ഇന്ന് നമ്മുടെ നാട്ടിൽ അനേകം പീഡന കഥകൾ പ്രചരിച്ചുകൊണ്ടിരിക്കുമ്പോൾ ഇത്തരത്തിലൊരു അറിവ് പലർക്കും ഉപകാരപ്പെടും. ഇത് കൂടുതൽ പേരിലേയ്ക്ക് ഷെയർ ചെയ്യാൻ മടിക്കേണ്ട.
#forensicscience #assault #justiceforvictims #womenempowerment #legalreforms