ADVERTISEMENT
കല്‍പ്പറ്റ: (www.kvartha.com) വയനാട് ബത്തേരിയില്‍ ഓടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതുവയസുകാരി മരിച്ചു. കുപ്പാടി സ്വദേശിയും മൂലങ്കാവ് ഹയര്‍ സെകന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയുമായ സന ഫാത്വിമയാണ് മരിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ വച്ചാണ് രാവിലെ അപകടം നടന്നത്.
പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഓടോറിക്ഷ നിയന്ത്രണംവിട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. കുപ്പാടി സ്വദേശി ശംസുദ്ദീന്‍ - നസീറ ദമ്പതികളുടെ മകളാണ് മരിച്ച സന ഫാത്വിമ.
Keywords: News, Wayanad, Kerala, Student, Accident, hospital, 9 year old girl died in accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

