Boy Died | 'ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി'; പിന്നാലെ 9 വയസുകാരന്‍ മരിച്ചു

 


ഇടുക്കി: (www.kvartha.com) നെടുങ്കണ്ടത്ത് ഒമ്പത് വയസുകാരന്‍ മരിച്ചു. പാറത്തോട് സ്വദേശി സന്തോഷ് കാര്‍ത്തിക് ആണ് മരിച്ചത്. ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിക്ക് ശ്വാസതസമുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. ഉടനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച രാത്രിയാണ് പൊറോട്ട കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. കുട്ടിക്ക് അപസ്മാരത്തിന്റെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. തൂക്കു പാലത്തെ സ്വകാര്യ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കല്ലുപാലം വിജയമാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച സന്തോഷ്.

Boy Died | 'ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി'; പിന്നാലെ 9 വയസുകാരന്‍ മരിച്ചു


Keywords:  Idukki, News, Kerala, Death, Hospital, Food, Child, 9 year old boy died in Idukki.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia