തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സത്നം സിംഗിന്റെ ശരീരത്തില്‍ 77 മുറിവുകള്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സത്നം സിംഗ് പേരൂര്‍ക്കട മനോരോഗ ആശുപത്രിയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായതായാണ് റിപോര്‍ട്ട്.
കേബിള്‍ വയറു കൊണ്ടും ചുവരിലേക്ക് ചേര്‍ത്തും മര്‍ദ്ദിച്ചു. മര്‍ദ്ദിക്കാനുപയോഗിച്ച വയര്‍ കണ്ടെത്തിയിട്ടുണ്ട്. മര്‍ദ്ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പേരൂര്‍ക്കട മനോരോഗ ആശുപത്രിയിലെ ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഒന്നാംപ്രതി ആശുപത്രി വാര്‍ഡന്‍ അനില്‍കുമാര്‍ കുറ്റം സമ്മതിച്ചതായി റിപോര്‍ട്ടില്‍ വ്യക്തമാക്കി. പേരൂര്‍ക്കട മനോരോഗ ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനായ വിവേകാനന്ദനും കൊലക്കുറ്റത്തിന് കസ്റ്റഡിയിലുണ്ട്.
നേരത്തെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നടപടി. അമൃതാനന്ദമയിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായ സത്നംസിംഗ് മാനസീകരോഗിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
English Summery
77 injuries in Satnam Sing's dead body
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.