ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അരൂര്‍: (www.kvartha.com 02.10.2021) ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. എരമല്ലൂര്‍ ഫെഡറല്‍ ബാങ്ക് ജീവനക്കാരി മെറിന്‍ എലിസബത്ത് സജി (30), കോട്ടയം പുലിക്കാനയില്‍ ഫെലിക്‌സ് ജോര്‍ജ് (28) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരൂര്‍ ക്ഷേത്രം കവലയിലാണ് സംഭവം.
അരൂര്‍ ക്ഷേത്രം കവലയിലേക്ക് വരുകയായിരുന്ന ബൈക് സിഗ്നല്‍ കണ്ട് പെട്ടെന്ന് ബ്രേക് ചെയ്തതാണ് പിന്നില്‍ മറ്റ് വണ്ടികള്‍ ഇടിക്കാന്‍ കാരണം. ബൈകിന് പിന്നിലായി രണ്ട് സ്‌കൂടെര്‍, ബൈക്, കാര്‍, എയ്‌സ് വാന്‍, ബസ് എന്നിവയാണ് ഇടിച്ചത്. ബോടിങിന് മലപ്പുറത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു ബസ്. 22 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.
Keywords: News, Kerala, Injured, Accident, hospital, Bike, 7 vehicles collide; Five people were injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

