കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 62കാരന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മരിച്ചു
May 30, 2020, 18:01 IST
ADVERTISEMENT
തലശ്ശേരി: (www.kvartha.com 30.05.2020) കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 62കാരന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മരിച്ചു. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ഹാഷിം (62) ആണ് മരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാള്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കുകയാണെന്ന കാര്യം ആശുപത്രി അധികൃതരെ അറിയിച്ചില്ലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനാല്‍ മരിച്ചയാളുടെ കൊവിഡ് പരിശോധന ഫലം പുറത്തുവരുന്നതുവരെ ആരോഗ്യപ്രവര്‍ത്തകരടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്നാണ് സൂചന.
മെയ് 17 നാണ് ഹാഷിം ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. അവിടത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ബാക്കി ദിവസത്തെ നിരീക്ഷണ കാലാവധി വീട്ടില്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഹാഷിം കുഴഞ്ഞുവീണത്. വീട്ടില്‍ കുഴഞ്ഞുവീണ ഹാഷിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചവര്‍ ഇദ്ദേഹം കൊവിഡ് നിരീക്ഷണത്തിലിരിക്കുകയായിരുന്നു എന്ന വിവരം അറിയിച്ചില്ല എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. മസ്തിഷ്ക ആഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മാത്രമല്ല കൊവിഡ് ലക്ഷണങ്ങളൊന്നും തന്നെ ഇയാള്‍ പ്രകടിപ്പിച്ചിരുന്നുമില്ല. അതുകൊണ്ടുതന്നെ ആശുപത്രി അധികൃതര്‍ക്കും സംശയമൊന്നും തോന്നിയിരുന്നുമില്ല. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും ബാക്കി നടപടികള്‍ സ്വീകരിക്കുക.
Keywords: Thalassery, News, Kerala, Death, hospital, Treatment, 62-year-old died while undergoing treatment at the hospital

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.